ജയ്പൂര്‍:രാജസ്ഥാനിലെ ലെബൻസ്വരയിലെ ലോധ ഗ്രാമത്തില്‍ സ്കൂളില്‍ ക്വാറന്‍റൈൻ കേന്ദ്രം ഒരുക്കിയതിൽ നാട്ടുകാരുടെ പ്രതിഷേധം. നവോദയ വിദ്യാലയത്തെ കുടിയേറ്റക്കാർക്കുള്ള ക്വാറന്‍റൈൻ കേന്ദ്രമാക്കി മാറ്റാൻ നഗര ഭരണകൂടം തീരുമാനിച്ചിരുന്നു. സ്‌കൂൾ കെട്ടിടം അടുത്തിടെ ശുചിത്വവൽക്കരിക്കുകയും സിറ്റി മജിസ്‌ട്രേറ്റ് ബ്രിജേഷ് ഗുപ്ത സ്ഥലം പരിശോധിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് സ്ഥലത്ത് പ്രതിഷേധം നടന്നത്.പ്രതിഷേധത്തിനിടെ നടന്ന കല്ലേറിൽ ഒരു പൊലീസുകാരന് ഗുരുതരമായി പരിക്കേറ്റു.
തങ്ങളുടെ ഗ്രാമത്തിൽ ക്വാറന്‍റൈൻ കേന്ദ്രം ആരംഭിച്ചാൽ കൊവിഡ് പടരുമെന്ന ഭയത്താൽ പ്രദേശവാസികൾ ബഹളം ഉണ്ടാക്കുന്നതറിഞ്ഞാണ് പൊലീസും അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥരും പരിശോധനയ്ക്കായി പ്രദേശത്ത് എത്തിയത് . പൊലീസിനെ ആക്രമിച്ച സംഭവത്തിൽ ഗ്രാമവാസികളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് അനിൽ മീന പറഞ്ഞു.