ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നിയമസഭയിലോ പാർലമെന്‍റ് മണ്ഡലങ്ങളിലോ നൂറിലധികം പേർ പങ്കെടുക്കുന്ന രാഷ്ട്രീയ സമ്മേളനങ്ങൾക്ക് സംസ്ഥാന സർക്കാരുകൾക്ക് ഇപ്പോൾ അനുമതി നൽകാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമെന്ന് ഇലക്ഷൻ കമ്മിഷൻ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നിയമസഭയിലോ പാർലമെൻറ് മണ്ഡലങ്ങളിലോ മാത്രം 2020 ഒക്ടോബർ 15 ന് മുന്‍പുള്ള ഏതെങ്കിലും തീയതിയിൽ നിലവിലുള്ള 100 ആളുകളുടെ പരിധിക്കപ്പുറം കണ്ടെയ്‌ൻമെന്‍റ് സോണിന് പുറത്ത് രാഷ്ട്രീയ സമ്മേളനങ്ങൾക്ക് സംസ്ഥാന സർക്കാരുകൾക്ക് അനുമതി നല്‍കാമെന്ന ഉത്തരവാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക എന്നീ എല്ലാ കൊവിഡ് മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കണം. രാഷ്ട്രീയ സമ്മേളനങ്ങൾ നിയന്ത്രിക്കുന്നതിനും അവ നടപ്പാക്കുന്നതിനും വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാൻ സംസ്ഥാന -കേന്ദ്ര ഭരണ സർക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 243 സീറ്റുകളുള്ള ബിഹാർ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബർ 28, നവംബർ 3, 7 എന്നീ മൂന്ന് ഘട്ടങ്ങളിലായി നടക്കും. വോട്ടെണ്ണൽ നവംബർ 10 ന് നടക്കും.
തെരഞ്ഞെടുപ്പ്: രാഷ്ട്രീയ സമ്മേളനങ്ങളുടെ അനുമതി സര്‍ക്കാറുകള്‍ക്ക് തീരുമാനിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം - രാഷ്ട്രീയ സമ്മേളനങ്ങള്‍
തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നിയമസഭയിലോ പാർലമെൻറ് മണ്ഡലങ്ങളിലോ മാത്രം 2020 ഒക്ടോബർ 15 ന് മുന്‍പുള്ള ഏതെങ്കിലും തീയതിയിൽ നിലവിലുള്ള 100 ആളുകളുടെ പരിധിക്കപ്പുറം കണ്ടെയ്‌ൻമെന്‍റ് സോണിന് പുറത്ത് രാഷ്ട്രീയ സമ്മേളനങ്ങൾക്ക് സംസ്ഥാന സർക്കാരുകൾക്ക് അനുമതി നല്‍കാമെന്ന ഉത്തരവാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.