ETV Bharat / bharat

തമിഴ്‌നാട് മുഖ്യമന്ത്രിയെ വിമർശിക്കുന്നത് അവസാനിപ്പിക്കണമെന്ന് സ്റ്റാലിനോട് ഹൈക്കോടതി

തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി മാനനഷ്‌ടക്കേസ് നൽകിയിരുന്നു. സർക്കാരിനെയും സഭാ സ്‌പീക്കറെയും വിമർശിച്ചതിനാണ് മാനനഷ്‌ടക്കേസ് നൽകിയത്

Madras High court  Stalin defamation case  Stalin asked to stop criticizing CM Palaniswamy  തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി  ഡി.എം.കെ നേതാവ് സ്റ്റാലിൻ  ഗുരുതരമായ ആരോപണം
തമിഴ്‌നാട് മുഖ്യമന്ത്രിയെ വിമർശിക്കുന്നത് അവസാനിപ്പിക്കണമെന്ന് സ്റ്റാലിനോട് ഹൈക്കോടതി
author img

By

Published : Dec 14, 2020, 7:49 PM IST

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ വിമർശിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഡി.എം.കെ നേതാവ് സ്റ്റാലിനോട് മദ്രാസ് ഹൈക്കോടതി. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി മാനനഷ്‌ടക്കേസ് നൽകിയിരുന്നു. സർക്കാരിനെയും സഭാ സ്‌പീക്കറെയും വിമർശിച്ചതിനാണ് മാനനഷ്‌ടക്കേസ് നൽകിയത്.

അതേസമയം തനിക്കെതിരായ മാനനഷ്‌ടക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്റ്റാലിൻ മദ്രാസ് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. ഹൈക്കോടതി അദ്ദേഹത്തിനെതിരായ മാനനഷ്‌ടക്കേസ് തള്ളുകയും ചെയ്‌തിരുന്നു. എടപ്പാടി പളനിസാമിയെക്കുറിച്ച് ഗുരുതരമായ ആരോപണം ഉന്നയിക്കുന്നത് അപലപനീയമാണെന്ന് കോടതി വിലയിരുത്തി. അതേസമയം ആരോപണങ്ങളിൽ തെളിവുകൾ ഉണ്ടെങ്കിൽ കോടതിയെ സമീപിക്കാമെന്ന് കോടതി വാക്കാൽ പരാമർശിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.