ETV Bharat / bharat

കെസിആറുമായുള്ള മൂന്നാം മുന്നണി ചര്‍ച്ചയില്‍ നിന്നും സ്റ്റാലിൻ ഒഴിവായി - തെലങ്കാന

കോണ്‍ഗ്രസ്-ബിജെപി ഇതര ഫെഡറല്‍ മുന്നണി ചര്‍ച്ചയില്‍ നിന്നും എംകെ സ്റ്റാലിന്‍ ഒഴിവായി.

കെസിആറുമായുള്ള മൂന്നാം മുന്നണി ചര്‍ച്ചയില്‍ നിന്നും സ്റ്റാലിൻ ഒഴിവായി
author img

By

Published : May 7, 2019, 10:46 PM IST

ചെന്നൈ: തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്‍റെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന കോണ്‍ഗ്രസ്-ബിജെപി ഇതര ഫെഡറല്‍ മുന്നണിക്ക് തിരിച്ചടി. ചന്ദ്രശേഖര റാവു മുന്നണി ചര്‍ച്ചക്കായി ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിനെ സമീപിച്ചെങ്കിലും നിയമസഭാ ഉപതെരഞ്ഞെടുപ്പ് പ്രചാരണ തിരക്കിലാണെന്ന് പറഞ്ഞ് അദ്ദേഹം ഒഴിയുകയായിരുന്നു. ഈ മാസം 13ന് ഇരുവരും കൂടിക്കാഴ്ച നടത്തുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. കേന്ദ്രത്തില്‍ കോണ്‍ഗ്രസ്–ബിജെപി ഇതര സര്‍ക്കാര്‍ ഉണ്ടാക്കുന്നതിന്‍റെ സാധ്യത തേടി കഴിഞ്ഞദിവസം കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ചന്ദ്രശേഖര്‍ റാവു കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്‍റെ തുടര്‍ച്ച എന്ന രീതിയിലാണ് സ്റ്റാലിനെ കാണാന്‍, റാവു താത്പര്യം പ്രകടിപ്പിച്ചത്. എന്നാല്‍, യുപിഎ സഖ്യത്തിന്‍റെ ഭാഗമായി ഡിഎംകെ മല്‍സരിക്കുന്ന ഘട്ടത്തില്‍ ഫെഡറല്‍ മുന്നണി ചര്‍ച്ചകള്‍ തെറ്റായ സന്ദേശം നല്‍കുമെന്ന് കണ്ടാണ് സ്റ്റാലിന്‍റെ പിന്‍മാറ്റം എന്നാണ് സൂചന.

Intro:Body:

ഫെഡറല്‍ മുന്നണിക്ക് തിരിച്ചടി; കെസിആറുമായി കൂടിക്കാഴ്ചയ്ക്കില്ലെന്ന് സ്റ്റാലിൻ

കോണ്‍ഗ്രസ്–ബിജെപി ഇതര ഫെഡറല്‍ മുന്നണി രൂപീകരിക്കാനുള്ള കെ.ചന്ദ്രശേഖര റാവുവിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടി. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഡിഎംകെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ വിസമ്മതിച്ചു. നാലിടത്തേക്കുള്ള നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തിരിക്കിലാണെന്നും കാണാന്‍ കഴിയില്ലെന്നും സ്റ്റാലിന്റെ ഓഫീസ് അറിയിച്ചു. 

ഈ മാസം 13ന് ഇരുവരും കൂടിക്കാഴ്ച നടത്തുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. കേന്ദ്രത്തില്‍ കോണ്‍ഗ്രസ്–ബിജെപി ഇതര സര്‍ക്കാര്‍ ഉണ്ടാക്കുന്നതിന്റെ സാധ്യത തേടി കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയനുമായി ചന്ദ്രശേഖര്‍ റാവു കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ച എന്ന രീതിയിലാണ് സ്റ്റാലിനെ കാണാന്‍, റാവു താത്പര്യം പ്രകടിപ്പിച്ചത്. എന്നാല്‍, യുപിഎ സഖ്യത്തിന്റെ ഭാഗമായി ഡിഎംകെ മല്‍സരിക്കുന്ന ഘട്ടത്തില്‍ ഫെഡറല്‍ മുന്നണി ചര്‍ച്ചകള്‍ തെറ്റായ സന്ദേശം നല്‍കുമെന്ന് കണ്ടാണ്് സ്റ്റാലിന്റെ പിന്‍മാറ്റം എന്നാണ് സൂചന.     

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.