ജയ്‌പൂർ: ടോൾ പ്ലാസയിലെ ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഹത്-ഗജൻഗഡ് പ്ലാസയിലെ 39 ജീവനക്കാരിൽ 26 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പരിശോധനാ ഫലം ലഭിച്ചയുടൻ തന്നെ രോഗികളെ ക്വാറന്‍റൈൻ കേന്ദ്രത്തിലേക്ക് മാറ്റി. ശേഷം അധികൃതർ ടോൾ പ്ലാസ മുഴുവൻ അണുവിമുക്തമാക്കി. പാലിയിൽ നിന്ന് 641 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. 16,260 സാമ്പിളുകൾ ഇവിടെ നിന്നും പരിശോധനക്കയച്ചതായി ജില്ലാ കലക്‌ടർ അൻഷ്‌ദീപ് പറഞ്ഞു. 479 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു.
രാജസ്ഥാനിൽ ടോൾ പ്ലാസ ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു - പാലി രാജസ്ഥാൻ
ടോൾ പ്ലാസയിലെ 39 ജീവനക്കാരിൽ 26 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗികളെ ക്വാറന്‍റൈൻ കേന്ദ്രത്തിലേക്ക് മാറ്റി.
രാജസ്ഥാനിൽ ടോൾ പ്ലാസ ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു