ശ്രീനഗർ: മൊബൈൽ ഫോൺ മോഷ്‌ടിച്ചതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇവരിൽ നിന്ന് മൊബൈൽ ഫോണുകളും 26 ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തു. സെപ്‌റ്റംബർ പത്തിനാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും ഗ്വാജ്‌വാരയിലുള്ള മൊബൈൽ ഷോപ്പിൽ കയറിയ ഇവർ ഫോണുകൾ മോഷ്‌ടിക്കുകയായിരുന്നുവെന്നും ശ്രീനഗർ എസ്എസ്‌പി പറഞ്ഞു.
കടയുടമ പരാതിപ്പെട്ടതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഫോണിന്‍റെ ഐഎംഇഐ നമ്പർ അനുസരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഡൽഹിയിൽ വെച്ച് ഫോൺ സജീവമാകുകയും തുടർന്ന് നടത്തിയ അന്വേഷണത്തിലുമാണ് ഇവർ പിടിയിലായത്.