ശ്രീനഗർ : ശ്രീനഗറിൽ ആദ്യത്തെ മൾട്ടിപ്ലക്‌സ് തീയേറ്റർ ഒരുങ്ങുന്നു. മൾട്ടിപ്ലക്‌സ് തീയേറ്റർ വന്നാൽ കശ്മീരിലെ ആദ്യത്തെ വിനോദ കേന്ദ്രമായി ഇത് മാറും. നഗരത്തിലെ ബദാമി ബാഗ് കന്‍റോൺമെന്‍റ് ഏരിയയിലെ ബ്രോഡ്‌വേ തിയേറ്റർ ഉടമസ്ഥനായ പ്രമുഖ വ്യവസായി വിജയ് ധാർ ആണ് പദ്ധതി ഒരുക്കിയത്. 2023 മാർച്ചിൽ മൾട്ടിപ്ലക്‌സ് പൊതുജനങ്ങൾക്കായി തുറക്കുമെന്ന് ഉടമ വിജയ് ധാർ പറഞ്ഞു. 1990 കളുടെ തുടക്കത്തിൽ കശ്മീരിൽ വിഘടനവാദ അക്രമങ്ങൾ തുടങ്ങിയപ്പോൾ തീവ്രവാദ സംഘടനകൾ ഉടമകളെ ഭീഷണിപ്പെടുത്തി എല്ലാ സിനിമാ ഹാളുകളും അടച്ചിരുന്നു. റീഗൽ, പല്ലേഡിയം, ഖയം, ഫിർഡ ഹൗസ്, ഷാ സിനിമ, നീലം, ഷിറാസ്, ഖയം, ബ്രോഡ്‌വേ തിയേറ്ററുകൾ എന്നിവയാണ് 1990 കളുടെ തുടക്കത്തിൽ അടച്ചത്. അന്ന് ചില തിയേറ്റർ കെട്ടിടങ്ങൾ സുരക്ഷാ സേന കൈവശപ്പെടുത്തിയിരുന്നു. തീവ്രവാദത്തിനെതിരായ പോരാട്ടത്തിനായി അവർ താൽക്കാലിക ആസ്ഥാനമാക്കി. ഇന്ദിരാഗാന്ധി സർക്കാരിൽ മന്ത്രിയായിരുന്ന പ്രമുഖ കശ്മീർ പണ്ഡിറ്റ് അന്തരിച്ച ഡി.പിയുടെ മകനാണ് വിജയ് ധാർ.
ശ്രീനഗറിൽ ആദ്യത്തെ മൾട്ടിപ്ലക്‌സ് തീയേറ്റർ ഒരുങ്ങുന്നു
മൾട്ടിപ്ലക്‌സ് തീയേറ്റർ വന്നാൽ കശ്മീരിലെ ആദ്യത്തെ വിനോദ കേന്ദ്രമായി ഇത് മാറും. നഗരത്തിലെ ബദാമി ബാഗ് കന്‍റോൺമെന്‍റ് ഏരിയയിലെ ബ്രോഡ്‌വേ തിയേറ്ററിന്‍റെ ഉടമസ്ഥനായ പ്രമുഖ വ്യവസായി വിജയ് ധാർ ആണ് പദ്ധതി ഒരുക്കിയത്.