ETV Bharat / bharat

ശ്രീനഗർ വിമാനത്താവളത്തിന്‍റെ സുരക്ഷ സി.ഐ.എസ്.എഫ് ഏറ്റെടുത്തു

author img

By

Published : Feb 27, 2020, 9:42 AM IST

വിമാനത്താവളത്തിന്‍റെ പരിസരത്ത് കാവൽ നിൽക്കാൻ സിഐ‌എസ്‌എഫ് 500 ഓളം ഉദ്യോഗസ്ഥരെ നിയമിച്ചിച്ചുണ്ട്. സുരക്ഷാ പരിശോധന കർശനമാക്കും. വിമാനത്താവള കെട്ടിടത്തിൽ നിന്ന് 700 മീറ്റർ അകലെ യാത്രക്കാരുടെ ലഗേജ് പരിശോധിക്കും.

Srinagar international airport  Central Industrial Security Force  DySP Davinder Singh  Hizbul Mujahideen  M A Ganapathy  Sheikh-ul-Alam international airport  ശ്രീനഗർ അന്താരാഷ്ട്ര വിമാനത്താവളം  സി.ഐ.എസ്.എഫ്  സിവിൽ ഏവിയേഷൻ  എയർ ഇന്ത്യ എക്സ്പ്രസ് വിമാനം  എയർപോർട്ട് ഡയറക്ടർ  ഡയറക്ടർ ജനറൽ
ശ്രീനഗർ വിമാനത്താവളത്തിന്‍റെ സുരക്ഷ സി.ഐ.എസ്.എഫ് ഏറ്റെടുത്തു

ശ്രീനഗർ: ശ്രീനഗർ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ സുരക്ഷാ സി.ഐ.എസ്.എഫ് ഏറ്റെടുത്തു. തീവ്രവാദികളെ ജമ്മു കശ്‌മീരിന് പുറത്ത് യാത്ര ചെയ്യാൻ സഹായിച്ചുവെന്ന കേസില്‍ ഡിവൈഎസ്‌പി ദേവിന്ദര്‍ സിംഗ് അറസ്റ്റിലായ പശ്ചാത്തലത്തിലാണ് സുരക്ഷാ ചുമതല സി.ഐ.എസ്.എഫ് ഏറ്റെടുക്കുന്നത്. വിമാനത്താവളത്തിന്‍റെ പരിസരത്ത് കാവൽ നിൽക്കാൻ സിഐ‌എസ്‌എഫ് 500 ഓളം ഉദ്യോഗസ്ഥരെ നിയമിച്ചിച്ചുണ്ട്. സുരക്ഷാ പരിശോധനകളുമ കർശനമാക്കും. വിമാനത്താവള കെട്ടിടത്തിൽ നിന്ന് 700 മീറ്റർ അകലെ യാത്രക്കാരുടെ ലഗേജ് പരിശോധിക്കും. നടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

കശ്മീരി സെന്‍റ് ഷെയ്ഖുൽ ആലാമിന്‍റെ പേരിലുള്ള ശ്രീനഗർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ദിവസേന 28 മുതൽ 30 വരെ വിമാനങ്ങളാണ് സർവീസ് നടത്തുന്നത്. രണ്ട് തവണ വിമാനത്താവളത്തിൽ ചാവേർ ആക്രമണങ്ങൾ ഉണ്ടായെങ്കിലും സുരക്ഷാ സേനയുടെ ജാഗ്രതയാൽ രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടു. 2009 ലാണ് അന്താരാഷ്ട്ര വിമാന സർവീസുകൾ നടത്താൻ വിമാനത്താവളത്തിന് അനുമതി ലഭിച്ചത്. ആഴ്ചയിൽ ഒരിക്കൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സർവീസ് നടത്തിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.