ശ്രീലങ്ക: ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിൽ ഈസ്റ്റർ ദിനത്തിൽ നടന്ന സ്ഫോടനത്തിൽ 200ൽ ഏറെ പേർ മരിച്ചു. പള്ളികളിലും ഹോട്ടലുകളിലുമായി എട്ടിടത്താണ് സ്ഫോടനം നടന്നത്. 450ൽ അധികം പേർക്ക് പരിക്കേറ്റതായാണ് ശ്രീലങ്കൻ പ്രാദേശിക മാധ്യമങ്ങൾ നൽകുന്ന റിപ്പോർട്ട്. സംഭവത്തിൽ ഏഴു പേർ അറസ്റ്റിൽ. ബോംബ് സ്ഫോടനങ്ങളുമായി നേരിട്ട് ബന്ധമുള്ളവരാണ് അറസ്റ്റിലായതെന്ന് പ്രതിരോധ മന്ത്രി റെനിൽ വിക്രമസിംഗെ അറിയിച്ചു.
രാവിലെ 8.45 ഓടെ കൊച്ചിക്കാടെ സെന്‍റ് ആന്‍റണീസ് ചർച്ചിലും നെഗോമ്പോയിലെ സെന്‍റ് സെബാസ്റ്റ്യൻസ് ചർച്ച്, ബാറ്റിക്കലോവ ചർച്ച് എന്നിവിടങ്ങിളിലാണ് ആക്രമണമുണ്ടായത്. സിനമൺ ഗ്രാൻഡ്, ഷാംഗ്രി-ലാ, കിങ്സ്ബറി പഞ്ചനക്ഷത്ര ഹോട്ടലുകളിലും കൊളംബോ മൃഗശാലയ്ക്ക് സമീപമുള്ള ഹോട്ടലിലുമാണ് സ്‌ഫോടനം ഉണ്ടായത്. കൊളംബോയിലെ ഹൗസിങ് കോംപ്ളക്സിലാണ് എട്ടാമത്തെ സ്ഫോടനം നടന്നത്. ആക്രമണങ്ങളിൽ നിരവധിപേർ മരിച്ചതായും റിപ്പോർട്ട്. ശ്രീലങ്കൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് സമീപമാണ് ആക്രമണം നടന്ന ഹോട്ടൽ സിനമൺ ഗ്രാൻഡ്. കിഴക്കന്‍ കൊളംബോയിലെ ബാറ്റിക്കലോവ ചര്‍ച്ചിലുണ്ടായ സ്ഫോടനത്തില്‍ 25 പേരാണ് മരിച്ചു. കൊളംബോ നഗരത്തിലെ സെന്‍റ ആന്‍റണീസ് ചര്‍ച്ചിലുണ്ടായ സ്ഫോടനത്തിലും നിരവധിയാളുകള്‍ കൊല്ലപ്പെട്ടു.
ശ്രീലങ്കയിലെ പ്രധാന പള്ളികളില്‍ സ്ഫോടനം നടക്കാൻ സാധ്യതയുണ്ടെന്ന് പത്ത് ദിവസം മുമ്പ് ശ്രീലങ്കൻ പൊലീസ് ചീഫ് മുന്നറിയിപ്പ് നല്‍കിയിരുന്നു. കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലും പള്ളികളിലും ചാവേര്‍ ബോംബ് സ്ഫോടനത്തിന് പദ്ധതിയിട്ടിരുന്നതായും മുന്നറിയിപ്പുണ്ടായിരുന്നു. കൊല്ലപ്പെട്ടവരില്‍ മലയാളിയടക്കം വിദേശ ടൂറിസ്റ്റുകളും ഉള്‍പ്പെട്ടതായി ശ്രീലങ്കൻ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ശ്രീലങ്കന്‍ പൗരത്വമുള്ള കാസർകോട് സ്വദേശിനി പി എസ് റസീന (58) ആണ് കൊല്ലപ്പെട്ട മലയാളി. വിനോദ യാത്രയ്ക്കായി എത്തിയതായിരുന്നു റസീന. ഇവരുടെ ഭർത്താവ് നേരത്തെ ശ്രീലങ്കയില്‍ നിന്ന് ദുബായിലേക്ക് പോയിരുന്നു.
സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ ശ്രീലങ്കയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സമൂഹ മാധ്യമങ്ങള്‍ക്ക് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി. ഇത് എപ്പോൾ വരെ തുടരുമെന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ലെന്നും ശ്രീലങ്കയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ബുധനാഴ്ച വരെ അടച്ചിടുമെന്നും അധികൃതർ അറിയിച്ചു.