കൊവിഡ് വായുവിലൂടെ വ്യാപിക്കുന്നുവെന്ന് ഇപ്പോൾ തെളിയിക്കപ്പെട്ടത് കൂടുതൽ ആശങ്കയുണ്ടാക്കുന്നു. രോഗിയുടെ വായിൽ നിന്നുള്ള സൂക്ഷ്‌മകണങ്ങള്‍ വായുവിൽ നിലിൽക്കുമെന്നും ഇങ്ങനെ പകരാമെന്നും ശാസ്ത്രജ്ഞർ പ്രഖ്യാപിച്ചു. ലോകാരോഗ്യ സംഘടനയും ഈ അഭിപ്രായം അംഗീകരിച്ചു കഴിഞ്ഞു. ജനങ്ങൾ ഇനിയും ജാഗ്രത പാലിക്കേണ്ടത് ആത്യാവശ്യമാണ്. ഈ വിഷയത്തിൽ കൺസൾട്ടന്‍റ് ഫിസിഷ്യൻ ഡോ. എം.വി റാവുവിന്‍റെ അഭിപ്രായം അറിയാം.
വായുവിലൂടെയുള്ള കൊവിഡ് ബാധ എങ്ങനെ ഒഴിവാക്കാം?
കൊറോണ വൈറസ് വലുപ്പത്തിൽ വലുതായതിനാൽ അഞ്ച് മൈക്രോണിനേക്കാൾ വലിപ്പമുള്ള തുള്ളികളിലൂടെ പകരുന്നു. സാമൂഹിക അകലം പാലിക്കേണ്ടത് വളരെ അത്യാവശ്യമാണ്. നമുക്ക് ചുറ്റുമുള്ളവരുടെ ശ്വാസത്തിലൂടെയാണ് രോഗം പകരുന്നത്. അകലത്തിൽ നിന്ന് സംസാരിക്കുമ്പോൾ പോലും കൊവിഡ് പടരാനുള്ള സാഹചര്യം കൂടുതലാണ്. സാധാരണയായി നമ്മുടെ ഉമിനീരിലെ വലിയ തുള്ളികൾ ഭാരമുള്ളതിനാൽ അവ വേഗത്തിൽ നിലത്തു വീഴുന്നു. രണ്ട് മീറ്ററിൽ കൂടുതൽ ദൂരം സഞ്ചരിക്കാൻ അതിന് കഴിയില്ല. എന്നാലും ഭാരം കുറഞ്ഞ ഉമിനീർ തുള്ളികൾ വളരെ നേരം വായുവിൽ നിൽക്കും. അത്തരം കണങ്ങള്‍ രോഗം വരാനുള്ള സാധ്യത കൂട്ടുന്നു.
തിരക്കേറിയ സ്ഥലങ്ങൾ, രോഗബാധിതരുമായുള്ള സമ്പർക്കം എന്നിവ ആരോഗ്യമുള്ളവർക്ക് പോലും എളുപ്പത്തിൽ രോഗം വരാനുള്ള സാധ്യത കൂട്ടുന്നു. ലോകാരോഗ്യ സംഘടന പോലും ഈ കണ്ടെത്തലിനെ അനുകൂലിക്കുന്നു എന്നത് പൊതുജനങ്ങളെ കൂടുതൽ ആശങ്കപ്പെടുത്തുന്നു. സൂക്ഷ്‌മകണങ്ങളിലൂടെയുള്ള കൊവിഡ് വ്യാപനം ഒരു പുതിയ കാര്യമല്ല. കൊവിഡ് ബാധിച്ചവര്‍ തങ്ങളുടെ ശ്വാസനാളം മാറ്റിസ്ഥാപിക്കുകയോ ബാഹ്യ പൈപ്പുകൾ ചേർക്കുകയോ പോലുള്ള ചികിത്സകൾക്ക് വിധേയമാകുമ്പോൾ, ഉച്വസിക്കുന്ന ശ്വാസകണങ്ങള്‍ കൊവിഡ് പടരാനുള്ള എല്ലാ സാധ്യതകള്‍ ഉണ്ടെന്ന് ലോകാരോഗ്യ സംഘടന സൂചിപ്പിച്ചിട്ടുണ്ട്. അത്തരം രോഗികളിൽ നിന്ന് വൈറസ് പടരാനുള്ള സാധ്യത വളരെ കൂടുതലാണ്.
ആശുപത്രികളിൽ മാത്രല്ല, വീടുകളിലും ഓഫീസുകളിലും സമാനമായ അപകട സാധ്യതയുണ്ട്. ഇവിടങ്ങളില്‍ ശരിയായ വായുസഞ്ചാരമില്ലാത്തതാണ് കാരണം. കൊവിഡ് ബാധിതരുമായി അടുത്ത ബന്ധം പുലർത്താത്തപ്പോൾ പോലും ചിലർക്ക് രോഗം ബാധിച്ചതായി ചൈനയിലും അമേരിക്കയിലും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. രോഗി തുമ്മുകയോ ചുമക്കുകയോ ചെയ്യുമ്പോൾ പുറത്തുവരുന്ന ശ്വാസകണങ്ങള്‍ മാത്രമല്ല ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് വൈറസ് പകരാന്‍ കാരണമെന്ന് ഇവ സൂചിപ്പിക്കുന്നു. വായുവിൽ പൊങ്ങിക്കിടക്കുന്ന വൈറസ് കണങ്ങള്‍ ആറ് മുതൽ ഒമ്പത് അടി വരെ ദൂരത്തിൽ സഞ്ചരിക്കുമെന്നാണ് നിഗമനം. ഇത് എത്രമാത്രം അപകടകരമാണെന്ന് കൃത്യമായി അറിയില്ലെങ്കിലും, ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്.
വൈറസ് വ്യാപനത്തിൽ നിന്ന് രക്ഷപ്പെടാൻ വായു എങ്ങനെ സഹായിക്കുന്നു?
മുള്ളിന്‍റെ സഹായത്തോടെ ഒരു മുള്ളു നീക്കം ചെയ്യാമെന്നൊരു ചൊല്ലുണ്ട്. അതുപോലെ, വായുവിലൂടെ ആളുകളെ ബാധിക്കുന്ന കൊറോണ വൈറസിൽ നിന്നും അതേ വായുവിലൂടെ തന്നെ രക്ഷപ്പെടാം. ഉയർന്ന വായുസഞ്ചാരമുള്ള വീടുകൾ, കെട്ടിടങ്ങൾ, ഓഫീസുകൾ എന്നിവ നല്ലതാണ്. വീട്ടിലും മാസ്‌ക് ധരിക്കാം, നിരന്തരം കൈകൾ കഴുകുക എന്നിവ മാത്രമല്ല കെട്ടിടത്തിലേക്ക് വായു സ്വതന്ത്രമായി ഒഴുകുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. കെട്ടിടങ്ങളിലെ വായു സഞ്ചാരം നിലനിർത്തുന്നതിനായി വാതിലുകളും ജനലുകളും തുറന്നിരിക്കണം. എക്‌സ്‌ഹോസ്റ്റ് ഫാനുകളും ഉപയോഗപ്പെടുത്തണം. വൈറസിന് വായുവിൽ നിന്ന് പുറത്തേക്ക് പോകാൻ ഇത് സഹായിക്കും. ഉയർന്ന വായുസഞ്ചാരം, സൂര്യപ്രകാശം, ശുദ്ധവായു എന്നിവയുള്ള സ്ഥലങ്ങളിൽ വൈറസുകൾക്ക് ഏറെനേരം നിലനിൽക്കാനാവില്ല.
- ആൾക്കൂട്ടം നിയന്ത്രിക്കുക.
- ലിഫ്റ്റുകളുടെ ഉപയോഗം ഒഴിവാക്കുക. ലിഫ്റ്റുകൾ ഉപയോഗിക്കുകയാണെങ്കില്‍ എക്‌സ്‌ഹോസ്റ്റ് ഫാനുകൾ നിർബന്ധമായും ഉപയോഗിക്കുക.
- നിഷ്ക്രിയ ശ്വസനം ഒഴിവാക്കണം: മറ്റാരെങ്കിലും ഉച്വസിക്കുന്ന വായു ശ്വസിക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് പ്രധാനമാണ്. ഇത് ഒഴിവാക്കാൻ മാസ്‌കുകൾ ധരിക്കുക. കൊവിഡ് സ്ഥിരീകരിച്ചിട്ടും മിക്ക ആളുകൾക്കും രോഗലക്ഷണങ്ങളില്ല. അത്തരം ലക്ഷണങ്ങളില്ലാത്ത ആളുകളെ പോലും അണുബാധയുള്ളവരായി കണക്കാക്കണം. ഓഫീസുകളിൽ മാത്രമല്ല വീട്ടിലും മാസ്‌ക് ധരിക്കുന്നത് ശീലമാക്കണം.
- ചെറിയ മാസ്‌കുകൾ ധരിക്കരുത്. മൂക്ക്, വായ, തൊണ്ടയുടെ താഴത്തെ ഭാഗം എന്നിവ പൂർണമായും മൂടുന്ന മാസ്‌കുകൾ ധരിക്കുക.
- നിലവാരമുള്ള മാസ്‌കുകൾ ധരിക്കുക.
- തുണികൊണ്ടുള്ള മാസ്‌കുകൾ പൂർണ സംരക്ഷണം നൽകുന്നില്ല.
- ആശുപത്രിയിൽ പോകേണ്ട അവസരങ്ങളിലും, കൊവിഡ് രോഗിയെ പരിചരിക്കുന്ന സാഹചര്യങ്ങളിലും മാസ്‌കുകൾ നിർബന്ധമാണ്. ശസ്ത്രക്രിയാ മാസ്‌കുകളില്‍ മൂന്ന് സംരക്ഷണ പാളികൾ ഉണ്ട്. പുറം പാളി ഈർപ്പം, പൊടിപടലങ്ങൾ എന്നിവയിൽ നിന്ന് നമ്മെ സംരക്ഷിക്കുന്നു. മധ്യ പാളി വായുവിനെ ശുദ്ധീകരിക്കുകയും വൈറസിനെ തടയുകയും ചെയ്യുന്നു. അകത്തെയും മൂന്നാമത്തെയും പാളി വിയർപ്പും ഈർപ്പവും ആഗിരണം ചെയ്യുകയും ശ്വസനം സുഖപ്രദമാക്കുകയും ചെയ്യുന്നു.
- ഏകദേശം 90 ശതമാനം ആളുകൾ പലപ്പോഴും മുഖത്ത് നിന്ന് മാസ്‌ക് മാറ്റുന്നു. ഇതൊരു നല്ല ശീലമല്ല. ഒരു സാഹചര്യത്തിലും മാസ്‌കിന്‍റെ മുൻഭാഗത്ത് കൈകൊണ്ട് തൊടരുത്. കൈ വണ്ണകളില്‍ സാധാരണയായി വൈറസുകൾ, ബാക്‌ടീരിയകൾ എന്നിവ പോലുള്ള ധാരാളം അണുക്കൾ ഉണ്ടാകും. കണ്ണുലൂടെയും, മൂക്കിലൂടെയും വൈറസ് ശരീരത്തിൽ പ്രവേശിക്കുന്നു. കൈയ്യിൽ പിടിച്ചിരിക്കുന്ന എല്ലാ വസ്‌തുക്കളെയും വൈറസ് ബാധിക്കുന്നു.
- തുണി മാസ്‌കുകൾ ദിവസവും ശുദ്ധമായ സോപ്പ് ഉപയോഗിച്ച് കഴുകണം. സൂര്യപ്രകാശത്തിൽ ഉണങ്ങുന്നതിന് മുമ്പ് ഇത് ബ്ലീച്ചിംഗ് പൊടി കലർത്തിയ വെള്ളത്തിൽ മുക്കുക.