മുംബൈ: പ്രതിമാസം 50,000 രൂപയിൽ കൂടുതൽ വരുമാനം ലഭിക്കുന്ന ജീവനക്കാരെ അടിസ്ഥാനത്തിൽ ശമ്പളമില്ലാതെ അവധിക്ക് അയച്ച് സ്‌പൈസ് ജെറ്റ്. മൂന്ന് മാസത്തേക്ക് ഇത്തരത്തിൽ ജീവനക്കാരെ അവധിയിൽ അയക്കുന്നത് തുടരും. ഏപ്രിൽ മാസത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാർക്ക് അവര്‍ ജോലി ചെയ്ത ദിവസങ്ങളിലെ ശമ്പളം നൽകാമെന്നും വൃത്തങ്ങൾ അറിയിച്ചു. ജീവനക്കാരെ ക്രമമായ അടിസ്ഥാനത്തിലാണ് അവധിയില്‍ പ്രവേശിപ്പിക്കുന്നത്. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യവ്യാപകമായി ലോക്ക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ മാർച്ച് 25 മുതൽ വാണിജ്യ വിമാന സർവീസുകൾ നിർത്തിവച്ചിരിക്കുന്നു. ലോക്ക് ഡൗണ്‍ ദീര്‍ഘിപ്പിച്ചതിനാല്‍ മെയ് മൂന്ന് വരെ വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച പശ്ചാത്തലത്തിലാണ് ജീവനക്കാരെ അവധിയില്‍ പ്രവേശിപ്പിക്കാനുള്ള തീരുമാനം.
ജീവനക്കാരെ ശമ്പളമില്ലാതെ അവധിയില്‍ പ്രവേശിപ്പിച്ച് സ്‌പൈസ് ജെറ്റ്
ലോക്ക് ഡൗൺ നിലനിൽക്കുന്നതിനാൽ മെയ് മൂന്ന് വരെ വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചതിനെ തുടര്‍ന്നാണ് തീരുമാനം