കുവൈറ്റ്: കേന്ദ്ര സര്‍ക്കാരിന്‍റെ വന്ദേ ഭാരത് മിഷന്‍റെ കീഴില്‍ പത്ത് കുട്ടികളടക്കം 185 ഇന്ത്യക്കാര്‍ കുവൈറ്റില്‍ നിന്നും പ്രത്യേക വിമാനത്തില്‍ കൊച്ചിയിലേക്ക് പുറപ്പെട്ടു. യാത്രക്കാര്‍ക്ക് അഭിനന്ദനമറിയിച്ച് കുവൈറ്റിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്‌തിരുന്നു. വന്ദേ ഭാരത് മിഷന്‍റെ കീഴില്‍ അമ്പതിനായിരത്തിലധികം ഇന്ത്യക്കാരെ ഇതുവരെ തിരിച്ചെത്തിക്കാന്‍ കഴിഞ്ഞതായി കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പൂരി പറഞ്ഞു. രാജ്യത്ത് ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ചതോടെ മറ്റ് രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ മെയ് ഏഴിനാണ് കേന്ദ്ര സര്‍ക്കാര്‍ വന്ദേ ഭാരത് മിഷന് തുടക്കം കുറിച്ചത്. മെയ് 16ന് ആരംഭിച്ച പദ്ധതിയുടെ രണ്ടാം ഘട്ടം ജൂണ്‍ 13 വരെ നീട്ടിയതായും മന്ത്രാലയം അറിയിച്ചു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് 25 മുതല്‍ രാജ്യത്തെ എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കിയിരുന്നു.
കുവൈറ്റില്‍ നിന്നും കൊച്ചിയിലേക്ക് 185 യാത്രക്കാരുമായി പ്രത്യേക വിമാനം പുറപ്പെട്ടു - Special flight
വന്ദേ ഭാരത് മിഷന്‍റെ കീഴില്‍ അമ്പതിനായിരത്തിലധികം ഇന്ത്യക്കാരെ ഇതുവരെ തിരിച്ചെത്തിക്കാന്‍ കഴിഞ്ഞതായി കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പൂരി പറഞ്ഞു.