ജയ്‌പൂര്‍: രാജസ്ഥാനിലെ കോട്ടയില്‍ എഴുപത്തേഴ് നവജാത ശിശുക്കള്‍ മരിച്ച ആശുപത്രി സന്ദര്‍ശിച്ച് ലോക്‌സഭ സ്‌പീക്കര്‍ ഓം ബിര്‍ള. ആശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും അപര്യാപ്‌തതയുണ്ടെന്ന് കോട്ടയിലെ എംപി കൂടിയായ ഓം ബിര്‍ള പറഞ്ഞു.
48 മണിക്കൂറിനുള്ളില്‍ 10 നവജാത ശിശുക്കളാണ് കുട്ടികളുടെ ആശുപത്രികളില്‍ മരിച്ചത്. ഇക്കാര്യം സംസ്ഥാന സര്‍ക്കാരിന്‍റെയും മറ്റ് അധികൃതരുടെയും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഡിസംബറില്‍ മാത്രം 27 ശിശുമരണങ്ങളാണ് സംഭവിച്ചിട്ടുള്ളത്. സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തി ഉടൻ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോട്ട ജില്ലാ കലക്‌ടര്‍ക്കും ആരോഗ്യ-വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്കും രാജസ്ഥാന്‍ സ്റ്റേറ്റ് കമ്മിഷൻ നിര്‍ദേശം നല്‍കി.