ന്യൂഡല്‍ഹി: മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്സെ ദേശഭക്തനാണെന്ന് ആവര്‍ത്തിച്ച് ബിജെപി എംപി പ്രഗ്യാ സിങ് ഠാക്കൂര്‍. ലോകസഭയില്‍ എസ്‌പിജി ബില്ലിന്‍റെ ചര്‍ച്ചക്കിടെയാണ് പ്രഗ്യാ സിങ് ഗോഡ്‌സെ രാജ്യ സ്നേഹിയാണെന്ന് ആവർത്തിച്ച് പറഞ്ഞത്. പ്രഗ്യയുടെ പരാമര്‍ശത്തോട് എതിര്‍പ്പുമായി പ്രതിപക്ഷം രംഗത്തെത്തി. എന്തുകൊണ്ട് ഗാന്ധിജിയെ കൊലപ്പെടുത്തി എന്ന ഗോഡ്‌സെയുടെ വാക്കുകള്‍ , ഡിഎംകെ എംപി എ രാജ ഉദ്ധരിക്കവേയാണ് പ്രഗ്യ ഇടപെട്ട് വിവാദ നിലപാട് ആവര്‍ത്തിച്ചത്.
ഗാന്ധിജിയെ കൊലപ്പെടുത്തുന്നതിന് 32 വര്‍ഷങ്ങള്‍ക്ക് മുമ്പേ അദ്ദേഹത്തോട് വൈരാഗ്യം ഉണ്ടായിരുന്നെന്ന് ഗോഡ്‍സെ തന്നെ പറഞ്ഞിരുന്നതായി എ രാജ പ്രതികരിച്ചു. ഒരു പ്രത്യേക ആദര്‍ശത്തില്‍ വിശ്വസിച്ചിരുന്നതുകൊണ്ടാണ് ഗോഡ്സെ ഗാന്ധിജിയെ വധിച്ചതെന്നും രാജ അഭിപ്രായപ്പെട്ടു.പ്രഗ്യയുടെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷം ബഹളം തുടങ്ങിയതോടെ ബിജെപി നേതാക്കള്‍ പ്രഗ്യയോട് ഇരിക്കാൻ ആവശ്യപ്പെട്ടു.