ലഖ്‌നൗ: വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ സമാജ്‌വാദി പാര്‍ട്ടിയുടെ ശാലിനി യാദവ് മത്സരിക്കും. മുന്‍ കോണ്‍ഗ്രസ് നേതാവാണ് ശാലിനി യാദവ്. ലഖ്‌നൗവില്‍ വച്ച് എസ്പി ദേശീയാധ്യക്ഷന്‍ അഖിലേഷ് യാദവാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്.
വാരാണസിയില്‍ നിന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി മത്സരിക്കുമെന്നും മഹാസഖ്യം പിന്തുണയ്ക്കുമെന്നുമുള്ള അഭ്യൂഹങ്ങള്‍ക്കിടെയാണ് എസ്പിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം. ശാലിനി കഴിഞ്ഞ തിങ്കളാഴ്ചയാണ് എസ്പിയില്‍ ചേര്‍ന്നത്. ശാലിനി യാദവ് രാജ്യസഭാ മുന്‍ ഉപാധ്യക്ഷനും കോണ്‍ഗ്രസ് നേതാവുമായ ശ്യാംലാല്‍ യാദവിന്‍റെ മകളാണ്. മേയ് 19-നാണു വാരാണസിയിലും ചന്ദൗലിയിലും തെരഞ്ഞെടുപ്പ്.