ETV Bharat / bharat

ലോക്‌ഡൗണ്‍ വിജയപ്പിച്ച ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് സോണിയ ഗാന്ധി - ലോക്‌ഡൗണ്‍

കൊവിഡിനെതിരെ മുന്‍നിരയില്‍ നിന്ന് പൊരുതുന്ന ഉദ്യോഗസ്ഥര്‍ക്ക് നന്ദി അറിയിച്ചാണ് വീഡിയോ അവസാനിക്കുന്നത്.

Sonia gandhi video message  Congress  Congress interim president  Thank you video  Coronavirus lockdown  COVID-19  PM Modi  Lockdown extension  ലോക്‌ഡൗണ്‍ വിജയപ്പിച്ച ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് സോണിയ ഗാന്ധി  ലോക്‌ഡൗണ്‍  സാമൂഹിക അകലം
ലോക്‌ഡൗണ്‍ വിജയപ്പിച്ച ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് സോണിയ ഗാന്ധി
author img

By

Published : Apr 14, 2020, 9:48 AM IST

ന്യൂഡല്‍ഹി: ലോക്‌ഡൗണിന്‍റെ അവസാന ദിവസമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യാനിരിക്കെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി രാവിലെ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്‌തു. കൊവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്‌ഡൗണ്‍ വിജയിപ്പിച്ച രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും നന്ദി അറിയിക്കുന്നു. ജനങ്ങളോടൊപ്പം കോണ്‍ഗ്രസ് ഉണ്ടെന്നും സോണിയാ ഗാന്ധി വീഡിയോയിലൂടെ നല്‍കിയ സന്ദേശത്തില്‍ പറഞ്ഞു.

കൊവിഡ്‌ പകര്‍ച്ചവ്യാധി തടയാന്‍ എല്ലാവരും വീടുകളില്‍ കഴിയണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും സോണിയ ഗാന്ധി പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണം നടത്തുന്നത് നല്ല പ്രവണതയല്ലെന്നും സോണിയാ ഗാന്ധി ഓര്‍മിപ്പിച്ചു. അടിയന്തര സാഹചര്യങ്ങളില്‍ മാത്രം പുറത്ത് പോകുക. പുറത്തിറങ്ങുപ്പോള്‍ മാക്‌സ് ധരിക്കണം. കൈകള്‍ കഴുകി വൃത്തിയായി സൂക്ഷിക്കണം. കൊവിഡിനെതിരെ ഒന്നിച്ചു പൊരുതാമെന്നും സോണിയ ഗാന്ധി പറഞ്ഞു.

കൊവിഡിനെതിരെ മുന്‍നിരയില്‍ നിന്ന് പൊരുതുന്ന ഡോക്‌ടര്‍മാക്കും, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും, അണുവിമുക്ത പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ജോലിക്കാര്‍ക്കും നന്ദി അറിയിച്ചാണ് വീഡിയോ അവസാനിക്കുന്നത്. സഹായം ആവശ്യപ്പെട്ട് ആര്‍ക്കും കോണ്‍ഗ്രസിന്‍റെ കണ്‍ട്രോള്‍ റൂമിലേക്ക് വിളിക്കാമെന്നും സോണിയാ ഗാന്ധി പറഞ്ഞു. റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും സെപ്‌റ്റംബര്‍ വരെ സൗജന്യ ഭക്ഷണം നല്‍കണമെന്ന് സോണിയ ഗാന്ധി പ്രധാന മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.