ETV Bharat / bharat

പ്രതിപക്ഷ പാർട്ടി യോഗത്തിൽ കേന്ദ്രസർക്കാരിനെ ശക്തമായി വിമർശിച്ച് സോണിയ ഗാന്ധി - സോണിയ ഗാന്ധി

കൊവിഡ് പരീക്ഷണങ്ങൾ നടത്തുന്നതിലും, ടെസ്റ്റ് കിറ്റുകൾ ഇറക്കുമതി ചെയ്യുന്നതിലും സർക്കാരിന് വീഴ്‌ചപറ്റി. സാമ്പത്തിക പാക്കേജിനെക്കുറിച്ച് സംസാരിച്ച കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പാക്കേജിനെ കേന്ദ്രസർക്കാരിന്‍റെ 'ക്രൂരമായ തമാശ' എന്ന് വിളിച്ചു.

Opposition meeting  economic package  economic package Sonia Gandhi  പ്രതിപക്ഷ പാർട്ടി യോഗം  സോണിയ ഗാന്ധി  സാമ്പത്തിക പാക്കേജ്
പ്രതിപക്ഷ പാർട്ടി യോഗത്തിൽ കേന്ദ്രസർക്കാരിനെ ശക്തമായി വിമർശിച്ച് സോണിയ ഗാന്ധി
author img

By

Published : May 23, 2020, 8:24 AM IST

ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടി യോഗത്തിൽ കേന്ദ്രസർക്കാരിനെ ശക്തമായി വിമർശിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി . വീഡിയോ കോൺഫറൻസില്‍ 22 വിവിധ പ്രതിപക്ഷ പാർട്ടികൾ പങ്കെടുത്തു. യോഗത്തിൽ സാമ്പത്തിക പാക്കേജിനെക്കുറിച്ച് സംസാരിച്ച കോൺഗ്രസ് അധ്യക്ഷ പാക്കേജിനെ കേന്ദ്രസർക്കാരിന്‍റെ 'ക്രൂരമായ തമാശ' എന്ന് വിളിച്ചു. സഹായം, പിന്തുണ എന്നിവക്ക് പകരം പൊതുമേഖലാ യൂണിറ്റുകളുടെ ഗ്രാൻഡ് ക്ലിയറൻസ് വിൽപ്പനയും, തൊഴിൽ നിയമങ്ങൾ റദ്ദാക്കലും ഉൾപ്പെടെയുള്ള പരിഷ്‌കാരങ്ങൾ സർക്കാരിന്‍റെ സാഹസികതയാണ്.

കൊവിഡിനെക്കുറിച്ച് ചർച്ച ചെയ്യാനാണ് സോണിയ ഗാന്ധി പ്രതിപക്ഷ പാർട്ടി യോഗം വിളിച്ചു ചേർത്തത്. പാക്കേജിന്‍റെ കാര്യത്തിൽ ഓഹരി ഉടമകളുമായോ, പാർലമെന്‍റ് ചർച്ചകളോ നടന്നിട്ടില്ല. കൊവിഡ് പ്രതിസന്ധിക്കുമുമ്പും രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ ഉത്തേജക പാക്കേജ് രാജ്യത്തെ ക്രൂരമായ തമാശയാണ്. കേന്ദ്രസർക്കാരിന്‍റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെയും സോണിയ വിമർശിച്ചു. ലോക്ക് ഡൗൺ മാനദണ്ഡങ്ങളെക്കുറിച്ച് സർക്കാരിന് നിശ്ചയമില്ലായിരുന്നു. തുടർച്ചയായ ലോക്ക് ഡൗൺ വരുമാനം കുറക്കുന്നു. പരീക്ഷണങ്ങൾ നടത്തുന്നതിലും, ടെസ്റ്റ് കിറ്റുകൾ ഇറക്കുമതി ചെയ്യുന്നതിലും സർക്കാരിന് വീഴ്‌ചപറ്റി.

ഭക്ഷണമോ, വെള്ളമോ, മരുന്നോ ഇല്ലാതെ സ്വദേശത്തേക്ക് കാൽനടയായി പോകുന്ന കുടിയേറ്റ തൊഴിലാളികളുടെയും അവരുടെ കുട്ടികളുടെയും ചിത്രങ്ങള്‍ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കുടിയേറ്റ തൊഴിലാളികളുടെ ദുരവസ്ഥ കൂടാതെ, സർക്കാർ അവഗണിക്കുന്ന 13 കോടി കുടുംബങ്ങളുണ്ട്. അവരിൽ പാട്ടക്കാരായ കർഷകർ, ഭൂരഹിതരായ കർഷകർ, ജോലിയിൽ നിന്ന് പിരിച്ചുവിട്ട അല്ലെങ്കിൽ തിരിച്ചെടുത്ത തൊഴിലാളികൾ, കടയുടമകൾ, സ്വയം തൊഴിലാളികൾ തുടങ്ങിയവർ ഉൾപ്പെടുന്നു. കൂടാതെ 5.8 കോടി ചെറുകിട, ഇടത്തരം സംരംഭങ്ങളും, വൻകിട ബിസിനസുകൾ ഉൾപ്പെടെയുള്ള സംഘടിത വ്യവസായങ്ങളും രാജ്യത്തിന്‍റെ വളർച്ചക്ക് വലിയ കാരണമാണ്.

എല്ലാ ശക്തിയും ഇപ്പോൾ കേന്ദ്രീകരിച്ചിരിക്കുന്നത് പി‌എം‌ ഓഫീസിലാണ്. . പാർലമെന്‍റ് യോഗമോ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗമോ വിളിക്കുമെന്ന് ഒരു സൂചനയും ഇല്ലെന്ന് സോണിയ ഗാന്ധി പറഞ്ഞു. മായാവതിയുടെ ബഹുജൻ സമാജ് പാർട്ടി, സമാജ്‌വാദി പാർട്ടി മേധാവി അഖിലേഷ് യാദവ്, ആം ആദ്‌മി പാർട്ടി എന്നിവർ യോഗത്തിൽ പങ്കെടുത്തില്ല. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.