ന്യൂഡല്‍ഹി: കൊവിഡ്-19 ബാധിച്ച് കഴിഞ്ഞ ദിവസം ന്യുഡല്‍ഹിയില്‍ മരിച്ച സ്ത്രീയുടെ മകൻ സുഖം പ്രാപിക്കുന്നു. രാം മനോഹർ ലോഹിയ ആശുപത്രിയിലായിരുന്ന അദ്ദേഹത്തെ ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റുകായായിരുന്നു. ഐ.സി.യുവില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്‍റെ ആരോഗ്യ നില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. മാതാവിന്‍റെ സംസ്കാക ചടങ്ങില്‍ പങ്കെടുക്കാന്‍ ഇയാള്‍ക്ക് കഴിഞ്ഞിരുന്നില്ല. നിഗം ബോധിഘട്ടില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തിലാണ് കൊവിഡ് ബാധിച്ച് മരിച്ച സ്ത്രീയെ സംസ്കരിച്ചത്.
ഫെബ്രുവരി അഞ്ചിനും 22 നും ഇടയിൽ ഇയാള്‍ സ്വിറ്റ്സർലൻഡ്, ഇറ്റലി തുടങ്ങിയ രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ച് 23നാണ് ഇന്ത്യയില്‍ തിരിച്ചെത്തിയത്. തുടക്കത്തില്‍ രോഗമില്ലാതിരുന്ന ഇദ്ദേഹത്തെ മാര്‍ച്ച് ഏഴിന് പനിയും ചുമയും വന്നതിനെ തുടന്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മാര്‍ച്ച് എട്ടിനാണ് ഇയാള്‍ക്കും മാതാവിനും രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസത്തിന് ശേഷം മാതാവിന്‍റെ നില മോശമാകുകയും 13ന് മരിക്കുകയുമായിരുന്നു. അതിനിടെ രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 107 ആയി.