ശ്രീനഗര്‍: ദുരൂഹ സാഹചര്യത്തില്‍ സൈനികനെയും രണ്ട് പെണ്‍കുട്ടികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഡല്‍ഹിയിലേക്കുള്ള യാത്രക്കിടെയാണ് മൂന്ന് പേരും ടൂറിസ്റ്റ് പൊലീസിന്റെ പിടിയിലായത്. 17 ബഹാര്‍ റെജിമെന്റിലെ സീപ്പോയി റോഷന് കുമാറാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. കുപ്പുവാരയിലെ ടീത്വാള് മേഖലയില്‍ നിന്നുള്ളവരാണ് പെണ്‍കുട്ടികള്‍. ഈ മേഖലയിലായിരുന്നു സൈനികനും സേവനം അനുഷ്ടിച്ചിരുന്നത്.
നേരത്തെ ഈ മാസം 12ാം തീയതിയും സമാന സംഭവം ജമ്മു കശ്മീരില്‍ ഉടലെടുത്തിരുന്നു. ഉത്തര്‍ പ്രദേശ് സ്വദേശിയായ സൈനികന് അശോക് കുമാറാണ് അന്ന് പ്രദേശവാസികളായ രണ്ട് പെണ്‍കുട്ടികള്‍ക്കൊപ്പം പിടിയിലായത്.