മുംബൈ: സോളാപൂരിൽ കൊവിഡ് ബാധിച്ച് 56കാരൻ മരിച്ചു. പ്രദേശത്ത് നിന്നുള്ള ആദ്യ കൊവിഡ് കേസും ഇദ്ദേഹത്തിന്‍റേതാണെന്ന് അധികൃതർ അറിയിച്ചു. ശാരീരിക ആസ്വാസ്ഥ്യങ്ങളെ തുടർന്ന് ഏപ്രിൽ 10 നാണ് ഇയാളെ പൂനെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇയാളുടെ കൊവിഡ് പരിശോധനാ ഫലം പോസിറ്റീവാണെന്ന് സോളാപൂർ ജില്ലാ കലക്ടർ മിലിന്ദ് ശംഭാർക്കർ പറഞ്ഞു.