അയോധ്യ: കൊവിഡിന്‍റെ പശ്ചാത്തലത്തിൽ ശ്രീരാമനുമായി ബന്ധപ്പെട്ട വിനയത്തിന്‍റെ പാതയുടെ പ്രാധാന്യം അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അയോധ്യയിലെ രാമക്ഷേത്രത്തിന് തറക്കല്ലിട്ട ശേഷം നടത്തിയ പ്രസംഗത്തിൽ രാമക്ഷേത്രം വരും കാലങ്ങളിൽ മനുഷ്യരെ പ്രചോദിപ്പിക്കുകയും നയിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കൊവിഡ് നിലനിൽക്കുന്ന സാഹചര്യത്തിൽ ശ്രീരാമൻ പിന്തുടരുന്ന വിനയത്തിന്‍റെ പാത ഇന്ന് കൂടുതൽ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരും മാസ്കുകൾ ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മാസ്ക് ധരിക്കാനും മറ്റുള്ളവരുമായി രണ്ട് അടി ദൂരം പാലിക്കണമെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. സർവശക്തൻ എല്ലാ പൗരന്മാരെയും ആരോഗ്യത്തോടെയും സന്തോഷത്തോടെയും നിലനിർത്തണം എന്നതാണ് തന്‍റെ പ്രാർത്ഥനയെന്നും, സീത ദേവിയുടെയും ശ്രീരാമന്‍റെയും അനുഗ്രഹം എപ്പോഴും പൗരന്മാരുടെ മേൽ ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈ അവസരം ചരിത്രപരമാണെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, രാജ്യത്തൊട്ടാകെയുള്ള ആളുകൾ നൂറ്റാണ്ടുകളായി കാത്തിരുന്ന കാര്യങ്ങൾ നേടിയെടുത്തതായും ഇന്ത്യ ഒരു മഹത്തായ അധ്യായം ആരംഭിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.