ETV Bharat / bharat

കൊവിഡ്‌ കാലത്ത് സാമൂഹിക ദൂരം പാലിക്കുന്നത് എന്തിന്? - Nanda Kishore Kannuri

സാമൂഹിക ദൂരം പാലികേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്ത്, ഹൈദരാബാദ് (ഐ ഐ പി എച്ച് ഹൈദരാബാദ്) അഡീഷണൽ പ്രൊഫസര്‍ ഡോ. നന്ദ കിഷോർ കണ്ണൂരി എഴുതിയ ലേഖനം

Social distance  COVID-19 Pendemic  Coronavirus  Nanda Kishore Kannuri  കൊവിഡ്‌ കാലത്ത് സാമൂഹിക ദൂരം പാലികേണ്ടതിന്‍റെ അനിവാര്യതയെന്താണ്?
കൊവിഡ്‌ കാലത്ത് സാമൂഹിക ദൂരം പാലികേണ്ടതിന്‍റെ അനിവാര്യതയെന്താണ്?
author img

By

Published : Mar 24, 2020, 11:57 PM IST

അരിസ്റ്റോട്ടിൽ പറഞ്ഞത് പ്രകാരം മനുഷ്യൻ ഒരു സാമൂഹിക ജീവിയാണെന്നിരിക്കെ സാമൂഹിക അകലം നമ്മുടെ സ്വഭാവത്തിന് വിരുദ്ധമാണെന്ന് തോന്നി പോകും. കൊവിഡ് 19 പകര്‍ച്ചവ്യാധി പ്രതിസന്ധി ഘട്ടത്തില്‍ സാമൂഹ്യ അകലം പാലിക്കുന്നത് വെല്ലുവിളിയാകുന്നത് പലപ്പോഴും താമസസ്ഥലം, വരുമാനം, ഉപജീവനമാർഗം തുടങ്ങിയ സാമൂഹിക സന്ദർഭങ്ങളിലാണ്.

കൊവിഡിനെ പ്രതിരോധിക്കാന്‍ വാക്‌സിനുകളോ പ്രത്യേക ചികിത്സയോ നിലവില്‍ ഇല്ലാത്തതിനാല്‍ സാമൂഹിക അകലം, വ്യക്തി ശുചിത്വം എന്നിവ പോലുള്ള സാമൂഹികവും, പെരുമാറ്റപരവുമായ ഇടപെടലുകൾ മാത്രമാണ് ഫലപ്രദമായ പ്രതിരോധ നടപടികൾ.

ചരിത്രപാഠങ്ങൾ സൂചിപ്പിക്കുന്നത് സാമൂഹിക അകലം പാലിക്കുന്നത് ഫലം കാണിക്കുമെന്നാണ്. 1918ലെ സ്‌പാനിഷ് ഇൻഫ്ലുവൻസ സമയത്ത് ഇത് പ്രാബല്യത്തിൽ വരുകയും, ഫലം കാണിക്കുകയും ചെയ്‌തിരുന്നു. കൊവിഡ് 19 വ്യാപനം തടയുന്നതിനുള്ള ഒരു പ്രധാന നടപടിയായി ലോകമെമ്പാടുമുള്ള പല രാജ്യങ്ങളും സാമൂഹിക അകലം സമൂഹത്തില്‍ ഇപ്പോള്‍ നടപ്പാക്കി വരുകയാണ്.

എന്താണ് സാമൂഹിക അകലം?

ആളുകൾക്കിടയിൽ ശാരീരിക അകലം പാലിക്കുകയും അതുവഴി രോഗം പടരുന്നത് കുറക്കുകയുമെന്നതാണ്. 'സാമൂഹിക അകലം' എന്ന വാക്ക് ഒരു തെറ്റായ നാമമാണ്, കാരണം അത് സാമൂഹിക ബന്ധങ്ങളെ തകർക്കുന്നു. അല്ലെങ്കിൽ സാമൂഹിക നിലയെ അടിസ്ഥാനമാക്കി വിവേചനം ശക്തമാകും. അതിനാൽ ലോകാരോഗ്യ സംഘടന സാമൂഹിക അകലം എന്ന പദത്തിന്‍റെ ഉപയോഗം നിരുത്സാഹപ്പെടുത്തുകയും ‘ശാരീരിക അകലം’ എന്ന പ്രയോഗത്തിന്‍റെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

ഇത് എങ്ങനെ പ്രാവര്‍ത്തികമാക്കുന്നു?

പകർച്ചവ്യാധി നേരിടുന്ന സമയങ്ങളിൽ ശാരീരിക അകലം പാലിക്കുന്ന ആളുകളോട് വീട്ടിൽ തുടരാനും കൂട്ടായ്‌മകൾ ഒഴിവാക്കാനും പരസ്‌പരം മൂന്ന് അടി മുതൽ ആറ് അടി വരെ ദൂരം അകലം പാലിക്കണം. അവശ്യ സേവനങ്ങള്‍ ഒഴികെ മിക്ക സര്‍കാര്‍-ബഹുജന സംവിധാനങ്ങളും പൊതുയിടങ്ങളും ഇതര സ്ഥാപനങ്ങളും അടക്കണം. ശാരീരിക അകലം പാലിക്കുന്നതിനായി ആളുകള്‍ വീട്ടില്‍ ഇരുന്ന് ജോലി ചെയ്യണം.

ഇത് എങ്ങനെ സഹായിക്കും: ശാരീരിക അകലം പല തലങ്ങളിൽ സഹായിക്കുന്നു?

പ്രായം കൂടിയവര്‍ക്കാണ് അണുബാധയ്ക്കുള്ള സാധ്യത കൂടുതല്‍. ഇത് കൊവിഡ്-19 പകര്‍ച്ചവ്യാധി ഘട്ടങ്ങളുടെ പുരോഗതിയെ മന്ദഗതിയിലാക്കും. ഇന്ത്യ നിലവിൽ രണ്ടാം ഘട്ടത്തിലാണ്. ഈ ഘട്ടത്തിൽ അണുബാധയുടെ ഉറവിടവും പാതയും ട്രാക്ക്‌ ചെയ്യാനാകും. സമൂഹവ്യാപനം മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ പകര്‍ച്ചവ്യാധിയുടെ പുരോഗതി തടയുന്നതിന് ശാരീരിക അകലം നിർണായകമാണ്. ശാരീരിക അകലം വൈറസ് ബാധിതരുടെ എണ്ണം കുറയ്ക്കും.

സാമൂഹിക അകലം എന്ന ആശയം മറ്റ് നിരവധി സാമൂഹിക പ്രതിഭാസങ്ങളെയും ശാരീരിക അകലം പാലിക്കാനുള്ള ശ്രമങ്ങളെ സന്ദർഭോചിതമാക്കുന്നതിന് പരിഗണിക്കേണ്ട ആശയങ്ങളെയും മുന്നോട്ടുവെക്കുന്നു. സാമൂഹിക അകലം പാലിക്കുന്ന സമയങ്ങളിൽ സാമൂഹിക ബന്ധം പുലര്‍ത്താന്‍. വീഡിയോ കോളുകൾ പോലുള്ള സാങ്കേതികവിദ്യ സാമൂഹ്യ ഒറ്റപ്പെടലിന്‍റെ സമയത്ത് വളരെ സഹായകരമാകും. പ്രായമായവരുടെ ആരോഗ്യസ്ഥിതി ഉറപ്പുവരുത്തുന്നതിനായി പതിവായി ആശയവിനിമയം നടത്തേണ്ടത് പ്രധാനമാണ്. സാമൂഹിക നന്മ പരമ്പരാഗതമായി നമ്മള്‍ വിലമതിക്കുന്ന ഒരു മൂല്യമാണ്. ശക്തമായ സാമൂഹിക ബന്ധങ്ങളിൽ വളര്‍താന്‍ അത് സഹായിക്കുന്നു. അതിനാൽ ശാരീരിക അകലം പാലിക്കുന്ന സമയങ്ങളിൽ സാമൂഹിക ക്ഷേമത്തിന് വേണ്ടി ഈ മൂല്യത്തെ മുന്‍നിര്‍ത്തേണ്ടത് അത്യാവിശ്യമാണ്.

പകർച്ചവ്യാധിയുടെ ഈ കാലഘട്ടത്തിൽ സാമൂഹിക പങ്കാളിത്തവും സന്നദ്ധപ്രവർത്തനവും സാമൂഹിക ഐക്യത്തിന് കാരണമാകും. ഒരാൾ സ്വയം പരിപാലിക്കുകയും മറ്റുള്ളവരുടെ പരിപാലനത്തിന് സംഭാവന നൽകുകയും ചെയ്യേണ്ടത് പ്രധാനമാണ്. ആരോഗ്യമുള്ളവരും ചെറുപ്പക്കാരും സംരക്ഷിതരുമടക്കം നമുക്കെല്ലാവർക്കും ഇതില്‍ പങ്കുണ്ട്. അതേ സമയം സമൂഹത്തിലെ ദുർബലരെക്കുറിച്ച് നമ്മള്‍ ശ്രദ്ധാലുക്കളായിരിക്കണം. സാമൂഹിക കളങ്കം രോഗലക്ഷണങ്ങൾ വെളിപ്പെടുത്താതിരിക്കാനും പ്രതിരോധ നടപടികൾ പാലിക്കാതിരിക്കാനും ഇടയാക്കുമെന്ന് തിരിച്ചറിയേണ്ടത് പ്രധാനമാണ്. അതിനാൽ ആരോഗ്യ സംവിധാനങ്ങളുടെ ഇടപെടൽ അസുഖ ബാധിതരോടുള്ള ഇത്തരം പ്രവണതകളെ കുറയ്ക്കാൻ ശ്രമിക്കണം.

സാമൂഹിക മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നത് ശാരീരിക അകലം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഹസ്‌തദാനം, കെട്ടിപ്പിടിക്കുക എന്നിവ നിരുത്സാഹപ്പെടുത്തുകയും ”നമസ്‌തേയും”, ”സലാം” തുടങ്ങിയ അഭിവാദ്യ രീതികള്‍ പ്രചരണത്തില്‍ കൊണ്ട് വരികയും ചെയ്യണം.

സാമൂഹ്യനീതി

ഏതൊരു സാമൂഹികവും പൊതുജനാരോഗ്യവുമായ ഇടപെടൽ വിജയിക്കാനും, നിലനിർത്താനും, അത് സാമൂഹ്യനീതിയുടെ തത്വങ്ങളുടെ പശ്ചാത്തലത്തിൽ രൂപപ്പെടുത്തിയതാണെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. ലളിതമായി പറഞ്ഞാൽ സാമൂഹ്യനീതി എന്നത് പൊതുവായ ആനുകൂല്യങ്ങൾ ന്യായമായി വിതരണം ചെയ്യുന്നതിനെക്കുറിച്ചും, പൊതുവായ ഭാരം പങ്കിടുന്നതിനെക്കുറിച്ചും ആണ്. പൊതുജനാരോഗ്യത്തിന്‍റെ പശ്ചാത്തലത്തിൽ, അത് മനുഷ്യന്‍റെ ക്ഷേമത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിനും ഏറ്റവും പിന്നാക്കം നിൽക്കുന്നവരുടെ ആവശ്യങ്ങൾ ശ്രദ്ധിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും കൂടിയാണ്.

കൊവിഡ്19 പോലുള്ള പകർച്ചവ്യാധികൾ സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്കിടയിൽ സാമൂഹിക കഷ്ടപ്പാടുകൾക്ക് ആക്കം കൂട്ടുന്നു. ദരിദ്രരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും ആരോഗ്യ ദുർബലത വർദ്ധിപ്പിക്കുന്നതിനുപുറമെ, ശാരീരിക അകലം കുറയ്ക്കുന്നതിനുള്ള ഇടപെടലുകൾ ലോക്ക് ഡൗണ്‍ നയങ്ങളിലോട്ട് നയിക്കുകയും സാമ്പത്തിക മാന്ദ്യം ഉണ്ടാക്കുകയും ചെയ്യുന്നു. ദിവസ കൂലിപ്പണിക്കാർ, അസംഘടിത മേഖല, സ്വകാര്യ മേഖല, കുട്ടികൾ, വൃദ്ധർ തുടങ്ങിയ തൊഴിലാളികൾക്കായി പ്രത്യേക സാമൂഹിക സുരക്ഷാ നടപടികൾ രൂപകൽപ്പന ചെയ്തിട്ടില്ലെങ്കിൽ അത് അവരുടെ ആരോഗ്യത്തിലും, ക്ഷേമത്തിലും ദോഷകരമായ പ്രത്യാഘാതമുണ്ടാക്കും.

സേവന ഡെലിവറി മേഖലയില്‍ സാമൂഹിക നവീകരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സമയമാണിത്.ഈ മേഖലയില്‍ ക്രിയാത്മക സേവന രൂപകൽപ്പനയിൽ നിക്ഷേപം നടത്താനും സർക്കാർ സേവനങ്ങൾ നൽകുന്ന രീതി മാറ്റാനും അവസരമൊരുക്കും. ആരോഗ്യ-ക്ഷേമ സേവനങ്ങൾ‌ വാതിൽ‌പ്പടിയിൽ‌ നൽ‌കുന്നതിന് സാങ്കേതികവിദ്യയിലെ പുതുമകൾ‌ ഉപയോഗപ്പെടുത്താം. കോർപ്പറേറ്റുകൾക്ക് അവരുടെ സാമൂഹിക ഉത്തരവാദിത്തത്തിന്‍റെ ഭാഗമായി പകര്‍ച്ചവ്യാധി തടയാനുള്ള സർക്കാർ ശ്രമങ്ങൾക്ക് ഉൽ‌പാദനം വർധിപ്പിച്ച് സോപ്പ്, സാനിറ്റൈസർ, അടിസ്ഥാന മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയ സംരക്ഷണ വസ്തുക്കൾക്ക് സബ്‌സിഡി നൽകിക്കൊണ്ട് സംഭാവന ചെയ്യാൻ കഴിയും. പൊതുജനാരോഗ്യ ഇടപെടലുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ ഫണ്ടുകളെ സഹായിക്കാന്‍ അടിയന്തര ഫണ്ടുകളുടെ ഒരു കോര്‍പ്പസ് സജ്ജീകരിച്ച് അവർക്ക് സമൂഹത്തിനോടു ചേര്‍ന്ന് നില്‍ക്കാം.

ഈ പ്രതിസന്ധിയെ മറികടക്കാൻ നമ്മള്‍ ശ്രമിക്കുമ്പോൾ മുൻ‌കൂട്ടി ആസൂത്രണം ചെയ്യേണ്ടതും വിവിധ കാരണങ്ങളാൽ പതിവായി സംഭവിക്കുന്നതായി തോന്നുന്ന ഇത്തരം പകർച്ചവ്യാധികളെ നേരിടാൻ നമ്മള്‍ തയാറാണെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. ഇത്തരം പകർച്ചവ്യാധികള്‍ക്ക് എതിരായി സാമൂഹിക പ്രതിരോധം ശക്തിപ്പെടുത്തേണ്ടത് നിർണായകമാണ്. ജനങ്ങളുടെ ആരോഗ്യവും ക്ഷേമവും ശക്തിപ്പെടുത്തുന്നതിന് സമഗ്രമായ സമീപനം ഉണ്ടായിരിക്കണം. അതിനാൽ ഇന്ത്യയിലെ പൊതുജനാരോഗ്യം ശക്തിപ്പെടുത്തുന്നതിൽ സാമൂഹിക ശാസ്ത്രജ്ഞർക്ക് ഒരു പ്രധാന പങ്കുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.