ETV Bharat / bharat

വൈറസിന്‍റെ വേഷത്തില്‍ ബോധവൽക്കരണവുമായി സാമൂഹിക പ്രവർത്തകൻ - covid awareness

വൈറസിന്‍റെ രൂപത്തിൽ വേഷം കെട്ടി അനാവശ്യമായി വാഹനങ്ങളിൽ കറങ്ങുന്നവരെ തടയുകയും ഇപ്പോഴത്തെ ഗുരുതരാവസ്ഥയെക്കുറിച്ച് അവരെ പറഞ്ഞ് മനസിലാക്കുകയും ചെയ്യുകയാണ് സാമൂഹിക പ്രവർത്തകനായ ശരവണൻ.

ശരവണൻ  സാമൂഹിക പ്രവർത്തകൻ പുതുച്ചേരി  പോണ്ടിച്ചേരി  ലോക്ക് ഡൗൺ ബോധവൽക്കരണം  കൊറോണ ബോധവൽക്കരണം  കൊവിഡ് ജാഗ്രത  വൈറസിന്‍റെ രൂപത്തിൽ വേഷം കെട്ടി  Saravanan social activist  tamil nadu lock down  corona  covid 19 pondichery  puthuchery news  covid awareness  disguised as corona virus
കൊറോണ ബോധവൽക്കരണം
author img

By

Published : Apr 23, 2020, 12:08 PM IST

പുതുച്ചേരി: ലോക്ക് ഡൗൺ നിയന്ത്രണങ്ങളെയും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെയും കുറിച്ച് വ്യത്യസ്‌ത രീതിയിൽ ബോധവൽക്കരണം നടത്തുകയാണ് സാമൂഹിക പ്രവർത്തകനായ ശരവണൻ. വൈറസിന്‍റെ രൂപത്തിൽ വേഷം കെട്ടിയാണ് കൊവിഡിനെതിരെ ജാഗ്രതയോടെ വീട്ടിലിരിക്കാൻ ഇരിക്കാൻ ശരവണൻ നിർദേശിക്കുന്നത്. തലയിൽ വൈറസിന്‍റെ രൂപത്തലുള്ള ഹെൽമറ്റ് ധരിച്ച് അനാവശ്യമായി വാഹനങ്ങളിൽ കറങ്ങുന്നവരെ തടയുകയും ഇപ്പോഴത്തെ ഗുരുതരാവസ്ഥയെക്കുറിച്ച് അവരെ പറഞ്ഞ് മനസിലാക്കുകയും ചെയ്യുന്നുണ്ട്.

ആളുകളിൽ അവബോധം സൃഷ്‌ടിക്കുന്നതിനായി രൂപമാറ്റം നടത്തി ഇയാൾ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് അഭിനന്ദനവും ലഭിക്കുന്നുണ്ട്. രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് മുതൽ പക്ഷികൾക്കും മൃഗങ്ങൾക്കും ഭക്ഷണം നൽകുക, പാവപ്പെട്ടവരെ സഹായിക്കുക തുടങ്ങിയ സാമൂഹിക പ്രവർത്തനങ്ങളിലും അദ്ദേഹം ഏർപ്പെട്ടിരുന്നു. കൂടാതെ, പത്ത് വർഷത്തോളമായി മൃഗങ്ങൾക്കും പക്ഷികൾക്കും ഭക്ഷണം നൽകുന്ന പ്രവർത്തനങ്ങളുമായി സജീവമാണ് ശരവണൻ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.