ഷിംല: സീസണിലെ ആദ്യ മഞ്ഞുവീഴ്ചക്ക് സാക്ഷ്യം വഹിച്ച് ഹിമാചല്‍ പ്രദേശിലെ ലഹൗല്‍ സ്പിതിയിലെ കീലോങ്ങും സമീപ പ്രദേശങ്ങളും. സംസ്ഥാനത്തെ ഉയര്‍ന്ന പ്രദേശങ്ങളില്‍ കഴിഞ്ഞ 24 മണിക്കൂറായി മഞ്ഞുവീഴ്ചയുണ്ട്. ലഹൗല്‍- സ്പിതി, കുളു, ചമ്പ, ഷിംല, സിര്‍മൗര്‍, കിന്നൗര്‍ ജില്ലകളിലാണ് മഞ്ഞുവീഴ്ച ആരംഭിച്ചത്.
മൈനസ് ഒന്ന് ഡിഗ്രി താപനില രേഖപ്പെടുത്തിയ കീലോങ്ങാണ് സംസ്ഥാനത്തെ ഏറ്റവും തണുപ്പേറിയ പ്രദേശം. കല്‍പയില്‍ 2.7 ഡിഗ്രിയും ധര്‍മശാലയില്‍ 11.6 ഡിഗ്രിയും മണാലിയില്‍ 4.2 ഡിഗ്രിയുമാണ് താപനില. ഷിംലയില്‍ 11.1 ഡിഗ്രി താപനിലയാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് ഈ ആഴ്ച വരണ്ട കാലാവസ്ഥ തുടരുമെന്നാണ് മുന്നറിയിപ്പ്.