ചെന്നൈ: കൊല്ലപ്പെട്ട വനം കൊള്ളക്കാരൻ വീരപ്പന്‍റെ മകൾ വിദ്യാ റാണി ബിജെപിയിൽ ചേർന്നു. ശനിയാഴ്‌ച കൃഷ്‌ണഗിരിയിൽ നടന്ന ചടങ്ങിൽ പാർട്ടി ജനറൽ സെക്രട്ടറി മുരളീധർ റാവുവിന്‍റെയും മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്‌ണന്‍റെയും സാന്നിധ്യത്തിലാണ് വിദ്യാ റാണി അംഗത്വം സ്വീകരിച്ചത്. ജാതിമത ഭേദമില്ലാതെ പാവപ്പെട്ടവർക്കും നിരാലംബർക്കും വേണ്ടി സേവനമനുഷ്‌ഠിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിദ്യ പറഞ്ഞു. ചടങ്ങിൽ വിദ്യയെ കൂടാതെ ആയിരത്തോളം പേരും ബിജെപിയിൽ അംഗത്വം സ്വീകരിച്ചു.
വീരപ്പന്‍റെ മകൾ വിദ്യാ റാണി ബിജെപിയിലേക്ക് - മുരളീധർ റാവു
പാർട്ടി ജനറൽ സെക്രട്ടറി മുരളീധർ റാവുവിന്‍റെയും മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്‌ണന്‍റെയും സാന്നിധ്യത്തിലാണ് വിദ്യാ റാണി അംഗത്വം സ്വീകരിച്ചത്