ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിലെ തെഹ്രി ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ പഞ്ചാബില്‍ നിന്നുള്ള ആറ് തീര്‍ത്ഥാടകര്‍ കൊല്ലപ്പെട്ടു.
നാല് പേര്‍ക്ക് പരിക്ക്. ജസ്പാല്‍ സിംഗ്, സുരേന്ദ്ര സിംഗ്, ഗുര്‍ദീപ് സിംഗ്, ഗുര്‍പ്രീത് സിംഗ്, ജിതേന്ദ്ര പാല്‍, ലവ്ലി, എന്നിവരാണ് മരിച്ചത്. ഹേംകുന്ദ് സാഹിബിന്‍റെ ഹിമാലയന്‍ സിഖ് ദേവാലയത്തിലേക്ക് പോകുകയായിരുന്നു മൊഹാലി സ്വദേശികളായ തീര്‍ത്ഥാടകരാണ് കൊല്ലപ്പെട്ടത്.
ഋഷികേശ് ബദരീനാഥ് ഹൈവേയ്ക്കടുത്താണ് സംഭവം നടന്നതെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് പ്രമോദ് ഷാ പറഞ്ഞു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ച് പേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. അപകടത്തില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് ദുഖം രേഖപ്പെടുത്തി. കനത്ത മഴ കണക്കിലെടുത്ത് എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണമെന്ന് അധികാരികളോട് അദ്ദേഹം ആവശ്യപ്പെട്ടു.