ലഖ്‌നൗ: ഉത്തർപ്രദേശിലെ ബഹ്‌റൈച്ചിലുണ്ടായ വാഹനാപകടത്തിൽ ആറ് പേർ മരിച്ചു. പത്ത് പേർക്ക് പരിക്കേറ്റു. ട്രക്കും മിനി ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അഞ്ച് പേർ സംഭവ സ്ഥലത്ത് വെച്ചും ഒരാൾ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണ്. ലഖിംപൂർ ഖേരി സ്വദേശികളായ യാത്രക്കാർ അംബേദ്കർ നഗറിലെ ദേവാലയത്തിൽ നിന്ന് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.
കഴിഞ്ഞ ദിവസം ബിജ്‌നോറിലുണ്ടായ വാഹനാപകടത്തിൽ നാല് പേർ കൊല്ലപ്പെടുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
ഉത്തർ പ്രദേശിൽ വാഹനാപകടത്തിൽ ആറ് മരണം - ഉത്തർ പ്രദേശിൽ വാഹനാപകടം
അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്.