ചെന്നൈ: ലക്ഷദ്വീപിൽ കുടുങ്ങിക്കിടന്ന ആറ് പേരെ രക്ഷപ്പെടുത്തി. ബഷീർ അഹമ്മദ്, ഇക്ബാൽ മുഹമ്മദ് മുപേനി, സക്കറിയ അഹമ്മദ്, സലീം, മുഹമ്മദ് സാംബാനിയ, മുഹമ്മദ് ഹുസൈൻ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. രണ്ട് ദിവസമായി ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപിനടുത്ത് കുടുങ്ങിയവരെയാണ് ഒരു സംഘം വ്യാപാരികൾ രക്ഷപ്പെടുത്തിയത്.
ഈ മാസം 21നാണ് വ്യാപാര ആവശ്യങ്ങൾക്കായി ആറുപേരും മിനിക്കോയിലേക്ക് പോയത്. കൊടുങ്കാറ്റിനെ തുടർന്ന് ഇവരുടെ ചരക്ക് ബോട്ട് മുങ്ങുകയും ദ്വീപിൽ കുടുങ്ങുകയും ചെയ്‌തു. അതേയമയം, മിനിക്കോയിൽ നിന്ന് തൂത്തുക്കുടിയിലേക്കുള്ള യാത്രക്കിടയിലാണ് വ്യാപാരികൾ ഇവരെ കാണുകയും രക്ഷപ്പെടുത്തുകയും ചെയ്‌തത്. കൊവിഡ് പരിശോധനക്ക് ശേഷം രോഗമില്ലെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് വാനിൽ ആറംഗ സംഘത്തെ തൂത്തുക്കുടിയിൽ നിന്നും മംഗളുരുവിലേക്ക് തിരിച്ചയച്ചു.