ഹൈദരാബാദ്: തെലങ്കാനയില്‍ 127 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വ്യാഴാഴ്‌ച ആറ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ മരണനിരക്ക് 105 ആയി ഉയർന്നു.
സംസ്ഥാനത്ത് ഇതുവരെ 3,147 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ കുടിയേറ്റക്കാരോ വിദേശത്ത് നിന്നെത്തിയവരോ ഇല്ല. ഇന്ന് റിപ്പോർട്ട് ചെയ്‌ത 127 കേസുകളില്‍ 110 കേസുകൾ ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പല്‍ കോർപ്പറേഷൻ പരിധിയിലാണ്. നിലവില്‍ 1455 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 1587 പേർ ഇതുവരെ രോഗമുക്തരായി.