ന്യൂഡൽഹി: കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളോട് കാർഷിക ബില്ലിനെ എതിർക്കണം എന്നാവശ്യപ്പെട്ട കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുടെ പ്രസ്താവനയോട് പ്രതികരിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. 2019 പൊതുതെരഞ്ഞെടുപ്പിൽ കാർഷിക ഉൽപാദന മാർക്കറ്റ് കമ്മിറ്റിയുടെ നിയമം റദ്ദാക്കുമെന്ന് വാഗാദാനം നൽകിയ പാർട്ടിയാണ് ഇപ്പോൾ ഇത്തരത്തിൽ പ്രവർത്തിക്കുന്നത്. കാർഷിക ഉൽപന്നങ്ങളുടെ കയറ്റുമതി, അന്തർസംസ്ഥാന വ്യാപാരം എന്നിവയിലുള്ള എല്ലാ നിയന്ത്രണങ്ങളിൽ നിന്നും മുക്തമാക്കുമെന്ന് കോൺഗ്രസ് ലോക്സഭാ 2019 ലെ തെരഞ്ഞെടുപ്പിൽ വാഗ്ദാനം ചെയ്തിട്ട് ഇപ്പോൾ കേന്ദ്ര നിയമനിർമ്മാണം എതിർക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെടുന്നത് ജനങ്ങളെ പ്രകോപിപ്പിക്കാനാണോ എന്നും ധനമന്ത്രി ചോദിച്ചു. കാർഷിക വിരുദ്ധ കേന്ദ്ര നിയമങ്ങളെ നിരാകരിക്കുന്നതിന് സംസ്ഥാന നിയമസഭകൾക്ക് നിയമം പാസാക്കാൻ അനുവദിക്കുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 254 (2) പ്രകാരം അതത് സംസ്ഥാനങ്ങളിൽ നിയമങ്ങൾ പാസാക്കാനുള്ള സാധ്യതകൾ അന്വേഷിക്കണമെന്ന് സോണിയ ഗാന്ധി തിങ്കളാഴ്ച പറഞ്ഞിരുന്നു.
കാര്‍ഷിക ബില്ലിനെ എതിര്‍ക്കണമെന്ന് സോണിയ ഗാന്ധി; മറുപടിയുമായി നിര്‍മ്മല സീതാരാമന്‍
കാർഷിക ഉൽപന്നങ്ങളുടെ കയറ്റുമതി, അന്തർസംസ്ഥാന വ്യാപാരം എന്നിവയിലുള്ള എല്ലാ നിയന്ത്രണങ്ങളിൽ നിന്നും മുക്തമാക്കുമെന്ന് കോൺഗ്രസ് ലോക്സഭാ 2019 ലെ തിരഞ്ഞെടുപ്പിൽ വാഗ്ദാനം ചെയ്തിട്ട് ഇപ്പോൾ കേന്ദ്ര നിയമനിർമ്മാണം എതിർക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെടുന്നത് ജനങ്ങളെ പ്രകോപിപ്പിക്കാനാണോ എന്ന് നിർമ്മല സീതാരാമൻ ചോദിച്ചു