ETV Bharat / bharat

ഗുജറാത്തിൽ വർധിച്ചുവരുന്ന കൊവിഡ് കേസുകളിൽ ആശങ്കയെന്ന് സീതാറാം യെച്ചൂരി

ഗുജറാത്തിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 4,425 ആയി ഉയർന്നു. 273 പേർ മരിച്ചു.

സീതാറാം യെച്ചൂരി  ഗുജറാത്ത് കൊവിഡ്  ഗുജറാത്ത് ആശങ്ക  Sitaram Yechury  Covid cases in Gujarat  CPI(M)
ഗുജറാത്തിൽ വർധിച്ചുവരുന്ന കൊവിഡ് കേസുകളിൽ ആശങ്കയെന്ന് സീതാറാം യെച്ചൂരി
author img

By

Published : May 6, 2020, 3:08 PM IST

ന്യൂഡൽഹി: ഗുജറാത്തിൽ വർധിച്ചുവരുന്ന കൊവിഡ് കേസുകളിൽ ആശങ്ക പ്രകടിപ്പിച്ച് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. 'ഗുജറാത്ത് ആശങ്കയിലാണ്. 1995 മുതൽ ബിജെപി ഭരണ സംസ്ഥാനമാണിത്. പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിയായിരുന്ന സംസ്ഥാനമാണിത്. സംസ്ഥാനത്തിന്‍റെ നിലവിലെ അവസ്ഥ സർക്കാരിന്‍റെ മോശം ഭരണത്തെ വ്യക്തമാക്കുന്നു. പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനേക്കാൾ പ്രാധാന്യം പ്രതിമകൾ നിർമിക്കുന്നതിനാണ് നൽകിയത്. അതിനിപ്പോൾ സംസ്ഥാനത്തെ ജനങ്ങൾ വലിയ വില കൊടുക്കേണ്ടി വന്നു,' സീതാറാം യെച്ചൂരി ട്വിറ്ററിൽ കുറിച്ചു.

  • Gujarat is worrying. A state BJP has ruled since 1995, Modi ruled as CM touting the Gujarat Model, tells its story of poor governance, wrong priorities - building statues & PR campaigns over improving public health. People of the state are now paying the price: A painful tragedy. https://t.co/jmVuWbHnXD

    — Sitaram Yechury (@SitaramYechury) May 5, 2020 " class="align-text-top noRightClick twitterSection" data=" ">

വിദേശത്ത് നിന്ന് പുറപ്പെടുന്ന ഇന്ത്യക്കാരെ വിമാനങ്ങളിൽ കയറാൻ അനുവദിക്കുന്നതിന് മുമ്പ് പരിശോധനക്ക് വിധേയാക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. ഒരാളുടെ രോഗബാധ വിമാനത്തിലുള്ള എല്ലാവരുടെയും ജീവന് ഭീഷണിയാണ്. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍റെ റിപ്പോർട്ടും പോസ്റ്റിനൊപ്പം യെച്ചൂരി ചേർത്തു.

അഹമ്മദാബാദിൽ ഒരു ദിവസം 39 പേർ മരിച്ചതോടെ സംസ്ഥാനത്തെ മരണസംഖ്യ 273 ആയി. 349 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തു. സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 4,425 ആയി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.