ETV Bharat / bharat

പൗരത്വ ബില്‍; സിലിഗുരി-അസാം ബസ് സര്‍വീസുകള്‍ തടസപ്പെട്ടു - Siliguri-Assam bus services

മൂന്ന് ദിവസമായി അസാമിലേക്ക് ബസുകള്‍ സര്‍വീസ് നടത്തുന്നില്ലെന്നും കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഒരു ബസ് മാത്രമാണ് സര്‍വീസ് നടത്തിയതെന്നും ബസുടമകള്‍

Siliguri-Assam bus services hampered  പൗരത്വ ബില്‍; സിലിഗുരി-അസാം ബസ് സര്‍വീസുകള്‍ തടസപ്പെട്ടു  സിലിഗുരി-അസാം ബസ് സര്‍വീസുകള്‍ തടസപ്പെട്ടു  സിലിഗുരി-അസാം ബസ് സര്‍വീസുകള്‍  സിലിഗുരി  പശ്ചിമ ബംഗാള്‍  Siliguri-Assam bus services  hampered
പൗരത്വ ബില്‍; സിലിഗുരി-അസാം ബസ് സര്‍വീസുകള്‍ തടസപ്പെട്ടു
author img

By

Published : Dec 13, 2019, 3:00 AM IST

കൊൽക്കത്ത: പാര്‍ലമെന്‍റ് പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ സിലിഗുരിയില്‍ നിന്നും അസാമിലേക്കുള്ള ബസ് സര്‍വീസുകള്‍ തടസപ്പെട്ടു. മൂന്ന് ദിവസമായി അസാമിലേക്ക് ബസുകള്‍ സര്‍വീസ് നടത്തുന്നില്ലെന്നും കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഒരു ബസ് മാത്രമാണ് സര്‍വീസ് നടത്തിയതെന്നും ബസുടമകള്‍ പറയുന്നു. ഈ സാഹചര്യത്തില്‍ സര്‍വീസ് നടത്താന്‍ ഭയമാണെന്നും ബസുടമകള്‍ പറയുന്നു. സിലിഗുരി വഴി അസാമിലേക്ക് എത്തിച്ചേരാന്‍ എളുപ്പമായതിനാല്‍ നിരവധി ആളുകളാണ് ഇതുവഴി ബസ് മാര്‍ഗം സഞ്ചരിക്കുന്നത്. ഇരുപത്തിയഞ്ചിലധികം ബസുകളാണ് ദിനവും സിലിഗുരിയില്‍ നിന്നും അസാമിലേക്ക് സര്‍വീസ് നടത്തിയിരുന്നതെന്നും എന്നാല്‍ ഇപ്പോള്‍ അത് ഒന്നായി ചുരുങ്ങിയത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന് യാത്രക്കാര്‍ പറയുന്നു. അസാമില്‍ പ്രതിഷേധം ശക്തമാകുന്നതിനാല്‍ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ അവ റദ്ദാക്കുന്ന സാഹചര്യവുമുണ്ട്.

പൗരത്വ ഭേദഗതി ബില്ലിനെച്ചൊല്ലി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്. അസമിലും ത്രിപുരയിലും സ്ഥിതി കലാപസമാനമാണ്. അസമിലെ ഗുവാഹത്തിയില്‍ അനിശ്ചിതകാലത്തേക്കാണ് കര്‍ഫ്യു പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ പത്ത് ജില്ലകളിൽ ഇന്‍റര്‍നെറ്റ്, മൊബൈൽ സംവിധാനങ്ങൾ വിച്ഛേദിച്ചു.

Intro:Body:

https://www.aninews.in/news/national/general-news/siliguri-assam-bus-services-hampered20191213001139/

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.