ബെംഗളൂരു: കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയിലുള്ള കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ആരോഗ്യനില തൃപ്‌തികരം. പ്രതിപക്ഷ നേതാവ് കൂടിയായ അദ്ദേഹം ചികില്‍സയോട് പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അദ്ദേഹത്തെ വിദഗ്‌ധ സംഘം നിരീക്ഷിക്കുന്നത് തുടരുമെന്നും മണിപ്പാല്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. ഓഗസ്റ്റ് നാലിനാണ് കൊവിഡ് സ്ഥിരീകരിച്ചതായി സിദ്ധരാമയ്യ ട്വിറ്ററിലൂടെ അറിയിച്ചത്.
ആശുപത്രിയിലായിരുന്നിട്ടും കര്‍ണാടകയിലെ കൊവിഡ് പോരാട്ടത്തെക്കുറിച്ചും, കനത്ത മഴയെ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും അദ്ദേഹം സര്‍ക്കാറിനെ നിരന്തരം വിമര്‍ശിച്ചിരുന്നു. കവിയും നോബല്‍ സമ്മാന ജേതാവുമായ രവീന്ദ്രനാഥ ടാഗോറിനെ ജന്മവാര്‍ഷിക ദിനമായ ഇന്ന് അനുസ്‌മരിക്കാനും അദ്ദേഹം മറന്നില്ല. കർണാടക മുൻ വഖഫ് ബോർഡ് ചെയർമാൻ ഡോ. മുഹമ്മദ് യൂസഫിന്‍റെ നിര്യാണത്തിലും അദ്ദേഹം അനുശോചനം അറിയിച്ചിരുന്നു.