ചെന്നൈ: കളിയിക്കാവിള കൊലപാതകക്കേസിൽ തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ എൻഐഎ റെയ്‌ഡ് നടത്തി. കേസിൽ അറസ്റ്റിലായ മുഖ്യപ്രതികളായ അബ്ദുല്‍ ഷമീമിൽ നിന്നും തൗഫീഖിൽ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്‌ഡ്. മോഹിദീൻ ഫാത്തിമയുടെ വീട്ടിലും കടലൂർ, നെയ്‌വേലി, മെൽപട്ടമ്പാക്കം എന്നിവിടങ്ങളിലുമാണ് എൻഐഎ റെയ്‌ഡ് നടത്തിയത്. കേസിൽ പ്രതിയുമായി ബന്ധമുള്ള അബ്‌ദുൽ ഹമീദ്, ജാഫർ അലി, ഖജാ മൊഹീദീൻ എന്നിവരുടെ വീടുകളിലും ഉദ്യോഗസ്ഥർ റെയ്‌ഡ് നടത്തിയെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പ്രതികൾക്ക് താമസസ്ഥലം നൽകുന്നത് ഉൾപ്പെടെയുള്ള സഹായം നൽകിയ എല്ലാവരെയും എൻഐഎ ചോദ്യം ചെയ്യുന്നുണ്ട്.
കളിയിക്കാവിള കൊലപാതകം; തമിഴ്‌നാട്ടിൽ വിവിധ സ്ഥലങ്ങളില്‍ എൻഐഎ റെയ്‌ഡ് നടത്തി - തൗഫീഖ്
കേസിൽ അറസ്റ്റിലായ മുഖ്യപ്രതികളായ അബ്ദുല്‍ ഷമീമിൽ നിന്നും തൗഫീഖിൽ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്‌ഡ്