ലക്‌നൗ: ശ്രമിക് സ്പെഷ്യൽ ട്രെയിനിലെ തൊഴിലാളികൾ വെള്ളക്കുപ്പികൾ കൊള്ളയടിക്കുന്നതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. പ്രയാഗ്രാജ് ജംഗ്ഷനിൽ നിർത്തിയ ട്രെയിനിൽ നിന്ന് ഇറങ്ങിയ അതിഥി തൊഴിലാളികൾ വെള്ളക്കുപ്പികൾ കൊള്ളയടിക്കുന്നതായി ദൃശ്യങ്ങളിൽ കാണാം. പിന്നീട് ഇവരെ ലാത്തി പ്രയോഗിച്ച് ഓടിക്കുന്നതായും ദൃശ്യങ്ങളിൽ വ്യക്തമാണ്.
രാജ്യവ്യാപകമായി കൊവിഡ് പടർന്ന സാഹചര്യത്തിൽ ലോക്ക് ഡൗൺ നിയമം ലംഘിനത്തിനും അശ്രദ്ധമായി പെരുമാറിയതിനും പിഴ ഈടാക്കുമെന്ന് ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ അജിത് കുമാർ സിംഗ് പറഞ്ഞു. അതേസമയം ഉത്തർപ്രദേശിലെ സ്വന്തം നാടുകളിലേക്ക് മടങ്ങുന്ന അതിഥി തൊഴിലാളികൾക്കായി ഭക്ഷണം സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. ഇതുവരെ എട്ട് ലക്ഷം അതിഥി തൊഴിലാളികൾക്ക് ഭക്ഷണം ലഭ്യമായി. രാജ്യത്തൊട്ടാകെ കൊവിഡ് കേസുകളുടെ വർധനവ് കണക്കിലെടുത്ത് റെയിൽവേ സ്റ്റേഷനിൽ നടന്ന സംഭവം വളരെയധികം ആശങ്കാജനകമാണ് അജിത് കുമാർ പറഞ്ഞു.