ന്യൂഡല്‍ഹി: പൊതുസ്വത്ത് നശിപ്പിക്കുന്നവരെ കണ്ടാല്‍ ഉടന്‍ വെടിവെക്കണമെന്ന് കേന്ദ്ര റയില്‍വേ മന്ത്രി സുരേഷ് അങ്കാടി. റെയില്‍വേ അധികൃതര്‍ക്കും ജില്ലാ ഭരണകൂടത്തിനുമാണ് ഇതുസംബന്ധിച്ച് മന്ത്രി നിര്‍ദേശം നല്‍കിയത്. പൗരത്വ ഭേഗഗതി ബില്ലിനെതിരെ രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ക്കെതിരെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമയനിഷ്‌ഠയ്ക്കും ശുചിത്വത്തിനുമായി റെയില്‍വേയുടെ 13 ലക്ഷം ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ചില സാമൂഹിക വിരുദ്ധര്‍ പ്രതിപക്ഷത്തോടൊപ്പം ചേര്‍ന്ന് എല്ലാം നശിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്‍റെ സാമ്പത്തിക രംഗത്തെ അസ്ഥിരപ്പെടുത്തുന്ന സമീപനമാണ് ഇവര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. റെയിൽവേ ഉൾപ്പെടെയുള്ള പൊതു സ്വത്തുക്കൾ ആരെങ്കിലും നശിപ്പിച്ചാൽ, ഒരു മന്ത്രിയെന്ന നിലയിൽ ഞാൻ അവരെ വെടിവച്ചുകൊല്ലുമെന്ന് സുരേഷ് അങ്കാടി പറഞ്ഞു.