ബിജെപി രാജ്യസഭാ എംപി ജി.വി.എല്‍ നരസിംഹ റാവുവിന് നേരെ ചെരുപ്പേറ്. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് നടത്തിയ പത്ര സമ്മേളനത്തിനിടെയാണ് നരസിംഹ റാവുവിന് നേരെ ചെരുപ്പേറുണ്ടായത്. ബിജെപിയുടെ തന്നെ എംപിയായ ഭൂപേന്ദ്ര യാദവും സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.
കാണ്‍പൂര്‍ സ്വദേശി ശക്തി ഭാര്‍ഗവ് എന്നയാളാണ് റാവുവിന് നേരെ ചെരുപ്പെറിഞ്ഞത്. ഉടന്‍ തന്നെ ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് നിന്ന് നീക്കി. മലേഗാവ് സ്ഫോടന കേസിലെ പ്രതി സാധ്വി പ്രഗ്യാ താക്കൂറിനെ ഭോപ്പാലില്‍ നിര്‍ത്തി മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെയുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായാണ് ചെരുപ്പെറിഞ്ഞത് എന്നാണ് ഇയാള്‍ നല്‍കുന്ന മൊഴി. ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് റാവു ആരോപിച്ചു.