മുംബൈ : ചീഫ് ജസ്റ്റിസ് ഓഫീസിനെ വിവരാവകാശ നിയമത്തിന്‍റെ (ആർടിഐ) പരിധിയിൽ കൊണ്ടു വന്നതിന് സുപ്രീംകോടതിയെ പ്രശംസിച്ച് ശിവസേന. ഇത് ചരിത്രപരമായ തീരുമാനമാണെന്നും സുപ്രീം കോടതിയുടെ ഈ തീരുമാനം വിവരാവകാശ നിയമത്തിന്‍റെ സാധ്യതകളെ കൂടുതൽ സുതാര്യമാക്കുമെന്നും പാർട്ടി മുഖപത്രമായ 'സാംന'യില്‍ ശിവസേന വ്യക്തമാക്കി. സുതാര്യത ജുഡീഷ്യൽ വ്യവസ്ഥിതിയുടെ സ്വാതന്ത്രത്തെ വർധിപ്പിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസുമാരായ എൻ വി രമണ, ഡി വൈ ചന്ദ്രചൂഡ്, ദീപക് ഗുപ്‌ത, സഞ്ജീവ് ഖന്ന എന്നിവരുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ശരിവെച്ചു. എന്നാൽ ജുഡീഷ്യൽ നിയമങ്ങളിലെ സുതാര്യതയും ചർച്ചയുടെ രഹസ്യാത്മകതയും അത് പോലെ തന്നെ തുടരുമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
സിജെഐ വിവരാവകാശ പരിധിയിൽ കൊണ്ട് വന്ന തീരുമാനത്തെ പ്രശംസിച്ച് ശിവസേന
ജുഡീഷ്യൽ നിയമങ്ങളിലെ സുതാര്യതയും ചർച്ചയുടെ രഹസ്യാത്മകതയും അത് പോലെ തന്നെ തുടരുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു

Conclusion: