ന്യൂഡൽഹി: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനേ പ്രശംസിച്ച കോൺഗ്രസ് നേതാവ് ശശി തരൂർ വിവാദത്തിൽ. ടിപ്പു സുൽത്താന്‍റെ ചരമ ദിവസം ഇമ്രാൻ ഖാൻ തന്‍റെ ട്വിറ്റർ അക്കൗണ്ടിൽ എഴുതിയ സന്ദേശത്തെ പ്രകീർത്തിച്ചുകൊണ്ട് തരൂർ മറുപടി നൽകിയിരുന്നു. ഇന്ത്യയുടെ ചരിത്രത്തിൽ പാക് പ്രധാനമന്ത്രിക്കുള്ള താൽപര്യം സത്യസന്ധമാണെന്നും ടിപ്പു സുൽത്താനെ ഓർക്കാൻ ഒരു പാക് നേതാവ് വേണ്ടി വന്നത് നിരാശയുണ്ടാക്കുന്നുവെന്നും തരൂർ പ്രതികരിച്ചു.
ഇതിനെതിരെയാണ് വിമര്‍ശനം ഉയർന്നത്. ശശി തരൂരിന്റെ ഈ പ്രതികരണം 18-ാം നൂറ്റാണ്ടിലെ മൈസൂർ ഭരണാധികാരിയെ വീണ്ടും രാഷ്ട്രീയ ചർച്ചകളിൽ സജീവമാക്കി. ബിജെപി-കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ ഒരു തുറന്ന വാക് പോരിലേക്കാണ് ഈ ട്വീറ്റ് വഴി തുറന്നിരിക്കുന്നത്.