ന്യൂഡൽഹി: ശശി തരൂര്‍ എംപിക്ക് വിദേശയാത്രക്ക് അനുമതി നല്‍കി ഡൽഹി കോടതി. ഈ വർഷം ഫെബ്രുവരിക്കും മാർച്ചിനും ഇടയിൽ യുഎഇ, ഫ്രാൻസ്, നോർവെ എന്നിവടങ്ങളിലേക്ക് യാത്ര ചെയ്യണമെന്നാവശ്യപ്പെട്ട് ശശി തരൂർ കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. ഭാര്യ സുനന്ദ പുഷ്‌കറിന്‍റെ മരണത്തിൽ പ്രതിയായ ശശി തരൂർ ഇപ്പോൾ ജാമ്യത്തിലാണ്. കോടതിയുടെ അനുമതിയില്ലാതെ രാജ്യത്തിന് പുറത്ത് യാത്ര ചെയ്യരുതെന്ന നിർദേശത്തിലാണ് ജാമ്യം നൽകിയത്. 2014 ജനുവരി 17നാണ് സുനന്ദ പുഷ്‌കറെ ആഢംബര ഹോട്ടലിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാ പ്രേരണക്കുറ്റമാണ് ശശി തരൂരിനെതിരെ ചുമത്തിയത്.
ശശി തരൂരിന് വിദേശയാത്രക്ക് അനുമതി - Shashi Tharoor gets permission to go abroad
യുഎഇ, ഫ്രാൻസ്, നോർവെ എന്നിവടങ്ങളിലേക്ക് യാത്ര ചെയ്യണമെന്നാവശ്യപ്പെട്ട് ശശി തരൂർ കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു