ETV Bharat / bharat

ഷര്‍ജീല്‍ ഇമാമിനെ ഇന്ന് ഡല്‍ഹിയിലെത്തിക്കും; ട്രാന്‍സിറ്റ് വാറണ്ട് പുറപ്പെടുവിച്ച് കോടതി - ജെഎന്‍യു

ജെഹനാബാദ് കോടതിയാണ് ട്രാന്‍സിറ്റ് വാറണ്ട് നല്‍കിയത്.

Sharjeel Imam  Anti-CAA  ഷര്‍ജീല്‍ ഇമാം  ജെഹനാബാദ് കോടതി  പൗരത്വ ഭേദഗതി നിയമം  ജെഎന്‍യു  JNU
ഷര്‍ജീല്‍ ഇമാമിനെ ഇന്ന് ഡല്‍ഹിയിലെത്തിക്കും; ട്രാന്‍സിറ്റ് വാറണ്ട് പുറപ്പെടുവിച്ച് കോടതി
author img

By

Published : Jan 29, 2020, 10:35 AM IST

പട്‌ന: ഡല്‍ഹി പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ (ജെഎന്‍യു) ഗവേഷക വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാമിനെ ഇന്ന് ഡല്‍ഹി പൊലീസിന് കൈമാറി. ബിഹാര്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു ഷര്‍ജീല്‍. ജെഹനാബാദ് കോടതിയാണ് ട്രാന്‍സിറ്റ് വാറണ്ട് നല്‍കിയത്.

ഇന്ന് തന്നെ ഷര്‍ജീലിനെ ഡല്‍ഹിയിലെത്തിക്കും. ഉത്തർപ്രദേശ്, അസം, മണിപ്പൂർ, അരുണാചൽ പ്രദേശ്, ഡല്‍ഹി തുടങ്ങി നിരവധി സംസ്ഥാനങ്ങളിലെ പൊലീസും ഷര്‍ജീലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. നേരത്തെ ഷര്‍ജീലിന്‍റെ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഷര്‍ജീലിനെ പിടികൂടുന്നതിന്‍റെ ഭാഗമായി വീട്ടിലും പൊലീസ് റെയ്‌ഡ് നടത്തിയിരുന്നു.

രാജ്യത്തിന്‍റെ വടക്കു കിഴക്കന്‍ മേഖല ഇന്ത്യയില്‍ നിന്നും വേര്‍പെടുത്താന്‍ ആഹ്വാനം ചെയ്തുവെന്നാരോപിച്ചാണ് ഷര്‍ജീല്‍ ഇമാമിനെതിരെ രാജ്യദ്രോഹ കേസ് രജിസ്റ്റര്‍ ചെയ്തത്. രാജ്യവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിക്കപ്പെടുന്ന വീഡിയോ ഓണ്‍ലൈനില്‍ വ്യാപകമായി പ്രചിരിച്ചിരുന്നു.

Intro:Body:

https://twitter.com/ANI/status/1222344367462965248

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.