മുംബൈ: ശിവസേനയുമായി ചേർന്ന് സർക്കാർ രൂപീകരിക്കാനില്ലെന്ന് എൻസിപി നേതാവ് ശരദ് പവാർ. കോൺഗ്രസ് നിലപാടിനെ തുടർന്നാണ് എൻസിപി ചുവട് മാറ്റം. ശരദ് പവാർ തീരുമാനം സോണിയ ഗാന്ധിയെ അറിയിച്ചു. കോൺഗ്രസിനൊപ്പെം പ്രതിപക്ഷത്തിരിക്കാൻ തയ്യാറാണ്. ശിവസേനയും ബിജെപിയും ചേർന്ന് സമവായത്തിലെത്തട്ടെയെന്നും ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും പവാർ പറഞ്ഞു. ജനങ്ങൾ ബിജെപി- ശിവസേനയ്ക്ക് ഭരിക്കാനാവശ്യമായ സീറ്റ് നൽകിയിട്ടുണ്ടെന്നും എത്രയും വേഗം അവർ സർക്കാർ രൂപീകരിക്കണമെന്നും പവാർ കൂട്ടിച്ചേർത്തു.
മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാനില്ലെന്ന് ശരദ് പവാർ - എൻസിപി
ജനങ്ങൾ ബിജെപി - ശിവസേനയ്ക്ക് ഭരിക്കാനാവശ്യമായ സീറ്റ് നൽകിയിട്ടുണ്ടെന്നും എത്രയും വേഗം അവർ സർക്കാർ രൂപീകരിക്കണമെന്നും ശരദ് പവാർ