ETV Bharat / bharat

ചിന്മയാനന്ദിനെതിരെയുള്ള പരാതി പിൻവലിച്ച് നിയമ വിദ്യാർഥി - മുൻ ബിജെപി എംപി ചിന്മയാനന്ദിനെതിരെയുള്ള പരാതി പിൻവലിച്ചു

കേസിൽ പ്രോസിക്യൂഷൻ കുറ്റം ചുമത്തിയത് പോലെ ചിന്മയാനന്ദ് തന്നെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന ആരോപണം ഉന്നയിച്ചിട്ടില്ലെന്ന് പെൺകുട്ടി പറഞ്ഞു

BJP MP Chinmayanand  rape charges  Shahjahanpur law student  student withdraws rape charges  Shahjahanpur rape case  ലൈംഗികാതിക്രമണ ആരോപണങ്ങൾ പിൻവലിച്ച് നിയമ വിദ്യാർഥി  ചിന്മയാനന്ദിനെതിരെയുള്ള പരാതി പിൻവലിച്ച് നിയമ വിദ്യാർഥി  മുൻ ബിജെപി എംപി ചിന്മയാനന്ദിനെതിരെയുള്ള പരാതി പിൻവലിച്ചു  ചിന്മയാനന്ദിന്‍റെ കോളജിലെ നിയമ വിദ്യാര്‍ഥിനി
ചിന്മയാനന്ദിനെതിരെയുള്ള പരാതി പിൻവലിച്ച് നിയമ വിദ്യാർഥി
author img

By

Published : Oct 14, 2020, 11:37 AM IST

ലഖ്‌നൗ: മുൻ ബിജെപി എംപി ചിന്മയാനന്ദ് ലൈംഗികമായി ചൂഷണം ചെയ്‌തെന്ന ആരോപണങ്ങൾ പിൻവലിച്ച് നിയമ വിദ്യാർഥി. പ്രത്യേക എംപി-എം‌എൽ‌എ കോടതിയിൽ ഹാജരായാണ് പെൺകുട്ടി ആരോപണങ്ങൾ പിൻവലിച്ചത്. കേസിൽ പ്രോസിക്യൂഷൻ കുറ്റം ചുമത്തിയത് പോലെ ചിന്മയാനന്ദ് തന്നെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന ആരോപണം ഉന്നയിച്ചിട്ടില്ലെന്ന് പെൺകുട്ടി പറഞ്ഞു.

അലഹബാദ് ഹൈക്കോടതിയുടെ നിർദേശപ്രകാരം ലഖ്‌നൗ കോടതിയാണ് കേസ് പരിഗണിക്കുന്നത്. തുടർന്ന് കോടതിയിൽ അസത്യം ബോധിപ്പിച്ചതിനെതിരെ സി‌ആർ‌പി‌സി 340-ാം വകുപ്പ് പ്രകാരം പ്രോസിക്യൂഷൻ നടപടിക്ക് ആവശ്യപ്പെട്ട് അപേക്ഷ നൽകി. അപേക്ഷ സ്വീകരിക്കാൻ ജഡ്‌ജി പി കെ റായ് നിർദേശം നൽകി. ഈ അപേക്ഷ നാളെ കോടതി പരിഗണിക്കും. ചിന്മയാനന്ദിന്‍റെ കോളജിലെ നിയമ വിദ്യാര്‍ഥിയായിരുന്നു യുവതി. ഒരു വര്‍ഷത്തോളമായി യുവതിയെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു എന്നായിരുന്നു ചിന്മായാനന്ദിനെതിരെ യുവതി നല്‍കിയ പരാതി. കേസിനെ തുടർന്ന് കഴിഞ്ഞ വർഷം സെപ്‌റ്റംബർ 20ന് ചിന്മയാനന്ദ് അറസ്റ്റിലായിരുന്നു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.