ന്യൂഡൽഹി: പൗരത്വ വിരുദ്ധ പ്രതിഷേധ സ്ഥലത്തിന് സമാന്തരമുള്ള റോഡ് തുറന്നാൽ, സുപ്രീം കോടതി തങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ഷഹീൻ ബാഗ് പ്രതിഷേധക്കാര്‍. സുപ്രീം കോടതി നിയോഗിച്ച അഭിഭാഷകരോടാണ് പ്രതിഷേധക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. മുതിർന്ന അഭിഭാഷകരായ സഞ്ജയ് ഹെഗ്‌ഡെ, സാധന രാമചന്ദ്രൻ എന്നിവരാണ് പ്രതിഷേധക്കാരുമായി ചർച്ച നടത്തിയത്. പ്രത്യക്ഷത്തില്‍ കാരണമൊന്നുമില്ലാതെയാണ് റോഡ് തടഞ്ഞിരിക്കുന്നതെന്നും അഭിഭാഷകര്‍ നിരീക്ഷിച്ചു.നോയിഡയ്ക്കും ഡൽഹിക്കും ഇടയിലുള്ള കാളിന്ദി കുഞ്ച് റോഡ് വ്യാഴാഴ്ച തുറന്നുവെങ്കിലും പ്രതിഷേധം കണക്കിലെടുത്ത് വീണ്ടും അടച്ചു.സമാന്തര റോഡ് പ്രതിഷേധക്കാർ തടഞ്ഞിട്ടില്ലെന്ന് ഡല്‍ഹി പൊലീസ് സമ്മതിച്ചെങ്കിലും പ്രതിഷേധ സ്ഥലത്ത് സുരക്ഷ ഒരുക്കുന്നതിനായി ബാരിക്കേഡ് സ്ഥാപിച്ചിരിക്കുകയാണ്.
ഷഹീൻ ബാഗ്: റോഡ് തുറന്നാല്‍ സുപ്രീം കോടതി സുരക്ഷ നല്‍കണമെന്ന് പ്രതിഷേധക്കാര്‍
തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡല്‍ഹിയിൽ വെടിവയ്പ്പ് നടന്നതിന്‍റെ പശ്ചാത്തലത്തിലാണ് പ്രതിഷേധക്കാർ റോഡ് തടഞ്ഞിരിക്കുന്നത്.