കൊല്‍ക്കത്ത: ദേശീയ പൗരത്വപട്ടികയെ കുറിച്ച് വിശദീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പൊതുയോഗം സംഘടിപ്പിക്കുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പൊതുയോഗത്തില്‍ പൗരത്വപട്ടികയെ കുറിച്ചും നിയമവശങ്ങളെ കുറിച്ചും സംസാരിക്കും. ഒക്ടോബര്‍ ഒന്നിന് കൊല്‍ക്കത്തയിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് പരിപാടി. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും അമിത് ഷായും ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസം നടത്തി.
നിയമവുമായി ബന്ധപ്പെട്ടുണ്ടായ ആശയകുഴപ്പവും ഭയവും കാരണമാണ് ആറുപേര്‍ ബംഗാളില്‍ മരിച്ചതെന്ന് മമത ബാനാര്‍ജി അമിത്ഷായെ ധരിപ്പിച്ചു. അതിനാല്‍ നിയമം ബംഗാളില്‍ നടപ്പാക്കരുതെന്നും മമത ബാനര്‍ജി ആവശ്യപ്പെട്ടു. അതിനിടെ ദേശീയപൗരത്വ ബില്ലിനെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് തയ്യാറെടുക്കുകയാണ് മമത ബാനാര്‍ജി. നിയമം ബംഗാളില്‍ നടപ്പാക്കിയാല്‍ ശക്തമായി നേരിടുമെന്ന് കൊല്‍ക്കത്തയില്‍ നടന്ന തൊഴിലാളികളുടെ യൂണിയന്‍ യോഗത്തില്‍ മമത പ്രഖ്യാപിച്ചു