ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചുള്ള ബോധവത്കരണ പരിപാടിയുടെ ഭാഗമായി അഫ്‌ഗാനിസ്ഥാനില്‍ നിന്നുള്ള സിഖ് അഭയാര്‍ഥികളെ സന്ദര്‍ശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിജെപിയുടെ ഗൃഹസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി ഡല്‍ഹിയിലെ അമര്‍ കോളനിയിലെത്തിയതായിരുന്നു അമിത് ഷാ.
ലജ്‌പത് നഗറിലെത്തിയ അമിത് ഷാ അവിടെയുള്ള പ്രവര്‍ത്തകര്‍ക്കൊപ്പം വീടുകള്‍ തോറും കയറി പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് വിശദീകരിക്കുകയും ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തു. അതേസമയം പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ബിജെപി നടത്തുന്ന ഗൃഹസമ്പര്‍ക്ക പരിപാടിക്ക് വലിയ ജനപിന്തുണയാണ് ലഭിക്കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു. വലിയ സ്വീകാര്യതയും മികച്ച പ്രതികരണവുമാണ് രാജ്യവ്യാപകമായി പരിപാടിക്ക് ലഭിച്ചു കൊണ്ടിരിക്കുന്നതെന്ന് നേതാക്കള്‍ വ്യക്തമാക്കി.