ETV Bharat / bharat

രാജസ്ഥാനില്‍ ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തി - crime news

കുട്ടിയുടെ അമ്മാവന്‍റെ വീട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തുന്നത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Jaipur rape case  Rajasthan rape case  ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തി  രാജസ്ഥാന്‍  ക്രൈം ന്യൂസ്  ക്രൈം ലേറ്റസ്റ്റ് ന്യൂസ്  crime news  crime latest news
രാജസ്ഥാനില്‍ ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തി
author img

By

Published : Dec 23, 2020, 12:04 PM IST

ജയ്‌പൂര്‍: രാജസ്ഥാനില്‍ ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തി. ജയ്‌പൂരിലെ വിശ്വകര്‍മ മേഖലയിലാണ് കൊലപാതകം നടന്നത്. മദ്യലഹരിയിലായിരുന്ന കുട്ടിയുടെ അമ്മാവനാണ് പ്രതിയെന്ന് പൊലീസ് സംശയിക്കുന്നു. സമീപത്തുള്ള അമ്മാവന്‍റെ വീട്ടില്‍ അമ്മൂമ്മയോടൊപ്പം കളിക്കാന്‍ പോയിരിക്കുകയായിരിന്നു പെണ്‍കുട്ടി.

വൈകുന്നേരമായിട്ടും കുട്ടി വരാത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ അമ്മാവന്‍റെ വീട്ടില്‍ നിന്നും മൃതദേഹം കണ്ടെത്തുന്നത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതാണെന്നാണ് കരുതുന്നത്. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.