ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പ്രസാദം കഴിച്ച് ഒരു കുടുംബത്തിലെ ഏഴുപേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ഷഹജാന്‍പൂര്‍ ജില്ലയിലെ ജലാലബാദ് സ്വദേശികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ചികിത്സയിലുള്ളവരില്‍ നാല് കുട്ടികളും ഉള്‍പ്പെടുന്നു. പ്രസാദം കഴിച്ചതിന് ശേഷം ഇവര്‍ക്ക് ചര്‍ദിയും തലകറക്കവും അനുഭവപ്പെടുകയായിരുന്നു. വീട്ടില്‍ നടത്തിയ പൂജയ്‌ക്ക് ശേഷം പ്രസാദമായി നല്‍കാന്‍ ചന്തയില്‍ നിന്നും പ്രസാദത്തിനുള്ള ഉത്‌പന്നം വാങ്ങിയിരുന്നതായി കുടുംബാഗമായ രാജീവ് പറഞ്ഞു. പ്രസാദം കഴിച്ച വീട്ടുകാരെല്ലാവരും ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രദേശവാസികളാണ് ഹരിചന്ദിനെയും കുടുംബത്തെയും ആശുപത്രിയിലെത്തിച്ചത്. പിന്നീട് ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 24 മണിക്കൂര്‍ നേരത്തേക്ക് രോഗികളെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണെന്ന് ഡോ. മീരാജ് അലം പറഞ്ഞു.
യുപിയില്‍ പ്രസാദം കഴിച്ച് ഒരു കുടുംബത്തിലെ ഏഴുപേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു - യുപി
വീട്ടില്‍ നടത്തിയ പൂജയ്‌ക്ക് ശേഷം പ്രസാദം കഴിച്ച ജലാലബാദ് സ്വദേശികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്