റായ്‌പൂര്‍: ഛത്തീസ്‌ഗഡിലെ റായ്‌പൂരില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് ഏഴ് തൊഴിലാളികള്‍ മരിച്ചു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ റായ്‌പൂരിലെ ചെരി ഖേഡിയിലായിരുന്നു അപകടം. പുലര്‍ച്ചെ മൂന്നിനാണ് അപകടമുണ്ടായതെന്ന് സീനിയര്‍ എസ്‌പി അജയ് യാദവ് മാധ്യമങ്ങളോട് പറഞ്ഞു. ഒഡിഷയിലെ ഗഞ്ചാമില്‍ നിന്ന് ഗുജറാത്തിലെ സൂറത്തിലേക്ക് തൊഴിലാളികളെ കയറ്റിക്കൊണ്ട് പോവുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. സൂറത്തിലേക്ക് പോവുന്നതിനായി തൊഴിലാളികള്‍ വാടകക്ക് എടുത്ത ബസായിരുന്നു ഇത്. പരിക്കേറ്റവരെ അംബേദ്കര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
റായ്‌പൂരില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് ഏഴ് തൊഴിലാളികൾ മരിച്ചു - റായ്പുരിൽ ബസും ട്രക്കും കൂട്ടിയിടിച്ചു
ഛത്തീസ്‌ഗഡിലെ റായ്‌പൂരില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് ഏഴ് തൊഴിലാളികള്‍ മരിച്ചു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ റായ്‌പൂരിലെ ചെരി ഖേഡിയിലായിരുന്നു അപകടം