ഗുവാഹത്തി: അസമിലെ ഗോൾപാറ ജില്ലയിൽ ബസ് അപകടത്തിൽ പെട്ട് ആറ് പേർ മരിക്കുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഗോൾപാറയിലെ ദുപ്‌ധാര പ്രദേശത്തിനടുത്തുള്ള കുട്ടഹുട്ടി ഗ്രാമത്തിലാണ് അമിത വേഗത്തിലെത്തിയ ബസ് കുഴിയിൽ വീണ് ഏഴ് പേർ മരിക്കുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തത്.
ദുബ്രിയിൽ നിന്ന് ഗുവാഹത്തിയിലേക്കുള്ള യാത്രാമധ്യേ ബസ് റോഡരികിലെ ഒരു ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് മറിയുകയും കുഴിയിൽ വീഴുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ എല്ലാ യാത്രക്കാരെയും ഗുവാഹത്തി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരെ ഗോൾപാറ സിവിൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.